ന്യൂഡല്‍ഹി: ക്രിക്കറ്റ് (cricket) വിടുന്നില്ലെന്ന സൂചന നല്‍കി വെസ്‌റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ (chris gayle). താൻ എവിടേയും പോകുന്നില്ലെന്നും ക്രിക്കറ്റ് വിടുന്നില്ലെന്നും സൂചിപ്പിക്കുന്നതാണ് താരത്തിന്‍റെ പുതിയ(tweet) ട്വീറ്റ്. അടുത്തിടെ കഴിഞ്ഞ ടി20 ലോകകപ്പിൽ വിൻഡീസ് മോശം പ്രകടനമായിരുന്നു കാഴ്‌ച വച്ചത്.
വെസ്‌റ്റ് ഇൻഡീസിനെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ടൈറ്റിൽ ഡിഫൻസിന്‍റെ വൈകാരികമായ അവസാനമായിരുന്നു. എന്നിരുന്നാലും ട്വീറ്റിലൂടെ താൻ ക്രിക്കറ്റ് വിടുന്നില്ലെന്ന് ഗെയ്ൽ വ്യാഴാഴ്‌ച സൂചന നൽകി. സ്വന്തം നാടായ ജമൈക്കയിൽ വിടവാങ്ങൽ മത്സരം കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വെസ്‌റ്റ് ഇൻഡീസിന്‍റെ അവസാന മത്സരത്തിന് ശേഷം ഓപ്പണിംഗ് ബാറ്റർ വ്യക്തമാക്കിയിരുന്നു.