ഹെെദരാബാദ്: വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടതിന്‍റെ സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് തന്‍റെ സന്തോഷം അറിയിച്ചിരിക്കുന്നത്.
'നിറയെ ചിരി, സ്നേഹം'; സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുംറ - ജസ്പ്രീത് ബുംറ
കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു ബുംറയും ടിവി അവതാരകയും മോഡലുമായ സഞ്ജന ഗണേശനുമായുള്ള വിവാഹം.
'ഒരു മാസത്തെ സ്നേഹം, വയറു നിറയെ ചിരി, നിസാര തമാശകൾ, നീണ്ട സംഭാഷണങ്ങൾ, സമാധാനം. എന്‍റെ ഉറ്റ ചങ്ങാതിയെ വിവാഹം കഴിച്ചിട്ട് ഒരു മാസം' ഇരുവരുടേയും മോതിര കെെമാറ്റ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ബുംറ ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് 15നായിരുന്നു ബുംറയും ടിവി അവതാരകയും മോഡലുമായ സഞ്ജന ഗണേശനുമായുള്ള വിവാഹം. ഗോവയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബുംറ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് താൻ വിവാഹിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.