കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ - ബ്രിസ്റ്റോൾ

ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരി സ്നേഹ റാണ 131 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി.

വനിത ക്രിക്കറ്റ്  womens test  Bristol test  ഇന്ത്യന്‍ വനിതകള്‍  ബ്രിസ്റ്റോൾ  ഇംഗ്ലണ്ടിന് മികച്ച സ്കോര്‍
ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍

By

Published : Jun 17, 2021, 7:16 PM IST

ബ്രിസ്റ്റോൾ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടെസ്റ്റ് മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. മത്സരത്തിന്‍റെ രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത ആതിഥേയര്‍ ഇന്നിങ്സ് ഡിക്ലേര്‍ ചെയ്തു. ക്യാപ്റ്റൻ ഹീതർ നൈറ്റിന്‍റെയും (95 റണ്‍സ്), സോഫിയ ഡങ്ക്ലി (74)യുടേയും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്.

റ്റാമി ബൗമോണ്ട് (66), നാറ്റ് സ്കൈവർ (42), അനിയ ഷുബോസ്ലെ (47), ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ (35) തുടങ്ങിയ താരങ്ങളും ടീം ടോട്ടലിലേക്ക് സംഭാവന നല്‍കി.

also read:മുഹമ്മദ് അസറുദ്ദീനെ എച്ച്‌സിഎ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി

ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരി സ്നേഹ റാണ 131 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും ദീപ്തി ശര്‍മ്മ 65 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി. ജുലന്‍ ഗോസ്വാമി പൂജ വസ്‌ത്രകർ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ABOUT THE AUTHOR

...view details