മുംബൈ:ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ സ്വന്തമായുള്ള ഏക താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Most Centuries In ODI Cricket). അടുത്തിടെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിലായിരുന്നു വിരാട് കോലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് (Virat Kohli 50th ODI Century). ഈ സെഞ്ച്വറി പ്രകടനത്തോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു കോലി പഴങ്കഥയാക്കിയത്.
നിലവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ 80 സെഞ്ച്വറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഈ സാഹചര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ 100 സെഞ്ച്വറികള്‍ എന്ന നേട്ടത്തിനൊപ്പം 35കാരനായ വിരാട് കോലിക്ക് എത്താന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ക്രിക്കറ്റ് ലോകത്തും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തന്നെ നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ (Brian Lara) തുറന്നുപറഞ്ഞിരിക്കുന്നത്. സച്ചിന്‍റെ 100 സെഞ്ച്വറികള്‍ എന്ന റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് സാധിക്കില്ലെന്നാണ് ലാറയുടെ അഭിപ്രായം.
വിരാട് കോലിയുടെ പ്രായം ഇപ്പോള്‍ 35 ആണ്. 80 സെഞ്ച്വറികള്‍ ഇപ്പോള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്. സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ ഇനി വേണ്ടത് 20 സെഞ്ച്വറികള്‍.
വര്‍ഷത്തില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയാലും സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്ക് നാല് വര്‍ഷം സമയമെടുക്കും. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ പ്രായം 39 ആകും. അത് ഒട്ടും എളുപ്പമുള്ള കാര്യമായി തോന്നുന്നില്ല.