കേരളം

kerala

By

Published : May 7, 2022, 5:32 PM IST

ETV Bharat / sports

ബ്രണ്ടൻ മക്കല്ലം കൊൽക്കത്ത വിടുന്നു? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്

ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോൾ ടീമിന്‍റെ പരിശീലകനായാണ് മക്കല്ലത്തെ പരിഗണിക്കുന്നത്

Brendon McCullum frontrunner to become England’s white-ball coach  Brendon McCullum England’s white-ball coach  Brendon McCullum become the new head coach of England  ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് മക്കല്ലത്തെ പരിഗണിക്കുന്നതായി റിപ്പോർട്ട്  ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് പരിശീലകൻ  ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീമിന്‍റെ പരിശീലകനായേക്കും  Brendon McCullum kkr
ബ്രണ്ടൻ മക്കല്ലം കൊൽക്കത്ത വിടുന്നു? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്

മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഹെഡ്‌ കോച്ച് സ്ഥാനത്ത് നിന്ന് കിവീസ് മുൻ താരം ബ്രണ്ടൻ മക്കല്ലം മാറുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിന്‍റെ ഏകദിന ടി20 ടീമിന്‍റെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാലാണ് മക്കല്ലം ടീം വിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപിഎല്ലിലും സീസണിൽ മോശം ഫോമിൽ തുടരുന്ന കൊൽക്കത്തയ്‌ക്ക് മക്കല്ലത്തിന്‍റെ മാറ്റം തിരിച്ചടിയായേക്കും.

അടുത്തിടെ കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റിയിരുന്നു. പിന്നാലെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെയും ഇംഗ്ലണ്ട് തകർന്നടിഞ്ഞിരുന്നു. തുടർന്നാണ് പുതിയ പരിശീലകനെ നിയമിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഈ സ്ഥാനത്തേക്കാണ് മക്കല്ലത്തെ പരിഗണിക്കുന്നത്.

ALSO READ:ഇനി ബെൻ സ്റ്റോക്‌സ് നയിക്കും; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനെ പ്രഖ്യാപിച്ച് ഇസിബി

ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം പരിശീലകനായി ഇന്ത്യൻ മുൻ കോച്ച് ഗാരി കേസ്റ്റനെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന്‍റെ പിൻഗാമിയായി ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനായി കഴിഞ്ഞ ആഴ്‌ച തെരഞ്ഞെടുത്തിരുന്നു. നേരത്തെ ടീമിന്‍റെ ഉപനായകനായിരുന്നു താരം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനാവുന്ന 81ാമത്തെ താരമാണ് ബെൻസ്റ്റോക്‌സ്.

ABOUT THE AUTHOR

...view details