കേരളം

kerala

ETV Bharat / sports

'ആന മണ്ടത്തരം', ഗ്രീനിന് 17.5 കോടി നല്‍കിയ ബാംഗ്ലൂരിന് പിഴച്ചുവെന്ന് ബ്രാഡ് ഹോഗ് - മുംബൈ ഇന്ത്യന്‍സ്

Brad Hogg On Cameron Green Trade: മുംബൈ ഇന്ത്യന്‍സില്‍ നിന്നും വലിയ തുകയ്‌ക്ക് കാമറൂണ്‍ ഗ്രീനിനെ വാങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നീക്കം മികച്ചതായി തോന്നുന്നില്ലെന്ന് ബ്രാഡ് ഹോഗ്.

Brad Hogg On Cameron Green Trade  Mumbai Indians Traded Cameron Green  Gujarat Titans traded Hardik Pandya  IPL 2024  Cameron Green RCB IPL 2024  ബ്രാഡ് ഹോഗ്  കാമറൂണ്‍ ഗ്രീനിനെക്കുറിച്ച് ബ്രാഡ് ഹോഗ്  ഐപിഎല്‍ 2024  കാമറൂണ്‍ ഗ്രീന്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  മുംബൈ ഇന്ത്യന്‍സ്  ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ ട്രേഡ്
Brad Hogg On Cameron Green Trade To Royal Challengers Bangalore From Mumbai Indians

By ETV Bharat Kerala Team

Published : Dec 5, 2023, 5:04 PM IST

സിഡ്‌നി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ (IPL 2024) ആരംഭിക്കാനിരിക്കെ ഹാര്‍ദിക് പാണ്ഡ്യ തന്‍റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് (Mumbai Indians) തിരികെ എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്നു ഹാർദിക് പാണ്ഡ്യയെ ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ടീമിലേക്ക് തിരികെ എത്തിച്ചത്. (Gujarat Titans traded Hardik Pandya to Mumbai Indians) ഇതിന്‍റെ ഭാഗമായി ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്രേഡ് ചെയ്‌തിരുന്നു.

ഹാര്‍ദിക്കിന്‍റെ ട്രേഡ് തുക പുറത്ത് വന്നിട്ടില്ലെങ്കിലും ഓസ്‌ട്രേലിയ ഓൾറൗണ്ടർ ഗ്രീനിനായി 17.5 കോടി രൂപയാണ് റോയല്‍ ചലഞ്ചേഴ്‌സ് (Royal Challengers Bangalore) മുടക്കിയത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുന്‍ സ്പിന്നർ ബ്രാഡ് ഹോഗ്. ഹാര്‍ദിക്കിനെ തിരികെ എത്തിച്ച മുംബൈ ഇന്ത്യന്‍സിന്‍റെ നീക്കം ഏറെ മികച്ചതാണെന്ന് പറഞ്ഞ ബ്രാഡ് ഹോഗ്, കാമറൂണ്‍ ഗ്രീനിന്‍റെ കാര്യത്തില്‍ ബാംഗ്ലൂരിന് പിഴച്ചുവെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇത്രയും വലിയ തുകയ്‌ക്ക് ഗ്രീനിനെ വാങ്ങുന്നതിനു പകരം, തങ്ങളുടെ ബോളിങ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ബാംഗ്ലൂരിന് ആ പണം നിക്ഷേപിക്കാമായിരുന്നുവെന്നാണ് ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടുന്നത്. (Brad Hogg On Cameron Green Trade To Royal Challengers Bangalore From Mumbai Indians)

"അവനായി അത്രയും വലിയ തുക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുടക്കേണ്ടതുണ്ടായിരുന്നോ?. ഞാൻ അവരുടെ ലൈനപ്പ് നോക്കുകയാണ്. ഇതൊരു മോശം തിരഞ്ഞെടുപ്പാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഞാന്‍ പറയുന്നത് ഗ്രീനിന്‍റെ കഴിവിന് എതിരായല്ല.

കഴിഞ്ഞ വർഷം അവന്‍ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷെ ബാംഗ്ലൂരിന്‍റെ കളിക്കാരുടെ പട്ടികയിലേക്ക് നോക്കൂ.. ബാറ്റിങ് നിരയ്‌ക്കായാണ് അവര്‍ ഏറെ തുക ചിലവഴിച്ചിരിക്കുന്നത്. മതിയായ നിലവാരമുള്ള ബോളർമാർക്കായി ചിലവഴിക്കാൻ അവർക്ക് പണമില്ല.

ALSO READ: 'ഇയാള്‍ വീരുവിന്‍റെ കളി കണ്ടിട്ടുണ്ടോ?'; ട്രാവിസ് ഹെഡുമായി താരതമ്യം ചെയ്‌ത ആരാധകനെ നിര്‍ത്തിപ്പൊരിച്ച് അജയ്‌ ജഡേജ

നിങ്ങൾക്ക് ഐപിഎൽ വിജയിക്കണമെങ്കിൽ, ടോട്ടൽ പ്രതിരോധിക്കാനാവുന്ന നിലവാരമുള്ള ബോളർമാർ ആവശ്യമാണ്. ഗ്രീനിന്‍റെ കാര്യത്തില്‍ ബാംഗ്ലൂരിന്‍റേത് ഒരു മോശം തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതുന്നു. ശരിക്കും മറ്റേതെങ്കിലും ഒരു ക്ലബിനായിരുന്നു കാമറൂണ്‍ ഗ്രീന്‍ അനുയോജ്യനായിരുന്നത്"- ഹോഗ് തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു വീഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ നടന്ന ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് 17.5 കോടി രൂപയ്‌ക്ക് കാമറൂണ്‍ ഗ്രീനിനെ വാങ്ങിയത്. സീസണില്‍ മുംബൈക്കായി 16 മത്സരങ്ങളിൽ കളിച്ചു. ഒരു അപരാജിത സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും നേടിയ താരം ആറ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ALSO READ:'പന്ത് ചുരണ്ടിയതിനേക്കാൾ വലിയ വിവാദമായി ജോൺസന്‍റെ വിമർശനം', വാര്‍ണര്‍ ഹീറോ തന്നെയെന്ന് ഖവാജ

ABOUT THE AUTHOR

...view details