ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ നിലംപരിശാക്കിയത് ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണാണ്. ഇന്ത്യൻ ഇന്നിങ്സിന്‍റെ 26-ാം ഓവര്‍ പിന്നിടുമ്പോഴേക്കും ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യർ എന്നിവരെ നഥാന്‍ ലിയോണ്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്തിനെയും തിരിച്ച് കയറ്റിയ താരം അഞ്ച് വിക്കറ്റ് തികയ്‌ക്കുകയും ചെയ്‌തു.
ഇത് എട്ടാം തവണയാണ് ഇന്ത്യയ്‌ക്കെതിരെ ലിയോണ്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ഇതോടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 100 വിക്കറ്റ് തികയ്‌ക്കാനും ലിയോണിന് കഴിഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസീസ് താരമാണ് ലിയോണ്‍.