മുംബൈ :ക്രിക്കറ്റ് മൈതാനത്ത് എപ്പോഴും അഗ്രസീവായി കാണപ്പെടുന്ന ഇന്ത്യന്‍ താരം ആരാണെന്ന് ചോദിച്ചാല്‍ പലരും ആദ്യം പറയുക വിരാട് കോലിയുടെ (Virat Kohli) പേരായിരിക്കും. ഇന്ത്യയുടേയോ ഐപിഎല്ലില്‍ ആര്സിബിയുടേയോ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ക്യാമറക്കണ്ണുകള്‍ വിരാട് കോലിയെ പതിവായി ഒപ്പിയെടുക്കാറുണ്ട് (Virat Kohli Aggression). സ്ലെഡ്ജ് ചെയ്യാനെത്തുന്ന എതിര് ടീം താരങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുന്നതും കോലിയുടെ പതിവ് ശൈലിയാണ്.
ഓസീസ് താരങ്ങളുമായി കൊമ്പ് കോര്‍ക്കുന്ന കോലിയേയും ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്ജിങ്ങിന് മറുപടി കൊടുക്കുന്ന ഇന്ത്യന്‍ താരത്തേയുമെല്ലാം ക്രിക്കറ്റ് ആരാധകര്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഐപിഎല്ലിലും സ്ഥിതി മറ്റൊന്നല്ല. ഐപിഎല്‍ 2023ല്‍ (IPL 2023) റോയല്‍ ചലഞ്ചേഴ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (Royal Challengers Bangalore vs Lucknow Super Giants In IPL) മത്സരത്തിനിടെ കോലിയും ഗൗതം ഗംഭീറും (Virat Kohli Gautham Gambhir Issue) ഉള്‍പ്പടെയുള്ള താരങ്ങള്‍ തമ്മിലുണ്ടായ ഉരസല്‍ അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്.
ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോലി ക്രിക്കറ്റിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എവിടെ ആയിരിക്കും തന്റെ കഴിവ് തെളിയിക്കുക..? ഈ ചോദ്യത്തിന് രസകരമായ മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar on Virat Kohli Alternative Career). ക്രിക്കറ്റിലേക്ക് വന്നിരുന്നില്ലെങ്കില്‍ വിരാട് ഒരു റസ്ലിങ് താരം ആകുമെന്നായിരുന്നു ഭുവിയുടെ അഭിപ്രായം.