ലണ്ടന്‍:ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന രണ്ട് പരിശീലകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവർക്ക് സെപ്റ്റംബർ പത്തിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് നഷ്ടമാകും.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ നടക്കുന്നതിനിടെയാണ് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു.