കേരളം

kerala

ആശാനെ മറികടന്ന് ശിഷ്യന്‍; ടെസ്റ്റ് സിക്‌സുകളില്‍ റെക്കോഡിട്ട് ബെന്‍ സ്റ്റോക്‌സ്

By

Published : Feb 18, 2023, 3:09 PM IST

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്.

Ben Stokes  Ben Stokes test sixes  Ben Stokes Surpasses Brendon McCullum record  Brendon McCullum  ബ്രണ്ടൻ മക്കല്ലം  Ben Stokes test record  ന്യൂസിലന്‍ഡ് vs ഇംഗ്ലണ്ട്  New Zealand vs England  ടെസ്റ്റ് സിക്‌സുകള്‍ ബെൻ സ്റ്റോക്‌സ് റെക്കോഡ്  വീരേന്ദ്ര സെവാഗ്  Virender Sehwag  ബെന്‍ സ്റ്റോക്‌സ്
ആശാനെ മറികടന്ന് ശിഷ്യന്‍; ടെസ്റ്റ് സിക്‌സുകളില്‍ റെക്കോഡിട്ട് ബെന്‍ സ്റ്റോക്‌സ്

മൗണ്ട് മൗംഗനൂയി: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടറും ടെസ്റ്റ് നായകനുമായ ബെൻ സ്റ്റോക്‌സ്. ന്യൂസിലൻഡിനെതിരെ മൗണ്ട് മൗംഗനൂയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലാണ് സ്‌റ്റോക്‌സ് നിര്‍ണായക നേട്ടം അടിച്ചെടുത്ത്. 49-ാം ഓവറിൽ കിവീസ് പേസര്‍ സ്‌കോട്ടിന്‍റെ മൂന്നാം പന്ത് ഫൈൻ ലെഗിലൂടെ പറത്തിയപ്പോള്‍ സ്റ്റോക്‌സിന്‍റെ ടെസ്റ്റ് സിക്‌സുകളുടെ എണ്ണം 108 ആയി.

ഇതോടെ കിവീസിന്‍റെ മുന്‍ താരം ബ്രണ്ടൻ മക്കല്ലത്തിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. 101 ടെസ്റ്റുകളില്‍ 107 സിക്‌സുകളാണ് മക്കല്ലത്തിന്‍റെ പട്ടികയിലുള്ളത് രസകരമായ ഒരു കാര്യമെന്തെന്നാല്‍ നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാണ്‌ മക്കല്ലം. പുറത്താകും മുമ്പ് ഒരു സിക്‌സ് കൂടി സ്റ്റോക്‌സ്‌ നേടിയിരുന്നു.

ഇതോടെ 90 ടെസ്റ്റുകളില്‍ നിന്നും 109 സിക്‌സുകളാണ് നിലവില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍റെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 100 സിക്‌സുകളുള്ള ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. വെസ്റ്റ്‌ ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍ (100), ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക്ക് കാലീസ് (98), ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ് (97) എന്നിവാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ALSO READ:WPL 2023 | ആര്‍സിബി നായികയുടെ പേര് വെളിപ്പെടുത്തി വിരാട് കോലി

ABOUT THE AUTHOR

...view details