കേരളം

kerala

ETV Bharat / sports

നഷ്ടം നികത്താന്‍ രണ്ട് അധിക ടി20ക്ക് തയ്യാര്‍; ഇസിബിയോട് ബിസിസിഐ

2022 ജൂലൈയിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് രണ്ട് അധിക ടി20 മത്സരങ്ങള്‍ക്ക് ബിസിസിഐ സന്നദ്ധത അറിയിച്ചത്.

BCCI  two extra T20Is  India vs England  ECB  ബിസിസിഐ  ഇസിബി  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്  ടി20 മത്സരം
നഷ്ടം നികത്താന്‍ രണ്ട് അധിക ടി20ക്ക് തയ്യാര്‍; ഇസിബിയോട് ബിസിസിഐ

By

Published : Sep 14, 2021, 8:16 AM IST

മുംബൈ: മാഞ്ചസ്‌റ്റര്‍ ടെസ്റ്റിലെ നഷ്ടം നികത്താന്‍ രണ്ട് അധിക ടി20 കളിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡി(ഇസിബി)നെ അറിയിച്ചു. 2022 ജൂലൈയിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് രണ്ട് അധിക ടി20 മത്സരങ്ങള്‍ക്ക് ബിസിസിഐ സന്നദ്ധത അറിയിച്ചത്.

അഞ്ചാം ടെസ്റ്റിലെ തർക്കം രമ്യമായി പരിഹരിക്കാൻ ഇസിബി തയ്യാറാണെങ്കില്‍ രണ്ട് അധിക ടി20 മത്സരങ്ങൾക്കുള്ള സാധ്യത നിലനിൽക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ''അടുത്ത ജൂലൈയില്‍ രണ്ട് അധിക ടി20 മത്സരങ്ങള്‍ക്ക് ഞങ്ങള്‍ സന്നദ്ധത അറിയിച്ചൂവെന്നത് ശരിയാണ്.

മൂന്ന് ടി20യ്ക്ക് പകരം ഞങ്ങൾ അഞ്ച് ടി 20 കളിക്കും. പകരമായി, ഒറ്റത്തവണ ടെസ്റ്റ് കളിക്കാനും ഞങ്ങൾ തയ്യാറാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇസിബിയാണ്'' ജയ്‌ ഷാ പറഞ്ഞു.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം മുടങ്ങിയതില്‍ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്യാമ്പില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് മത്സരം മാറ്റിവെച്ചതെന്നും ഐപിഎല്‍ അല്ല കാരണമെന്നുമായിരുന്നു ഗാംഗുലിയുടെ വിശദീകരണം.

also read:മെറ്റ് ഗാല ഫാഷൻ മേളയില്‍ തിളങ്ങി നവോമി ഒസാക്ക

മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ഫിസിയോയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് കേസായിരുന്നു ഇത്. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details