കേരളം

kerala

ETV Bharat / sports

'വിവേചനത്തിനെതിരെയുള്ള ആദ്യ ചുവടുവയ്‌പ്പ്' ; പുരുഷ - വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ബിസിസിഐ

ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

equal match fee for men and women cricketers  bcci announces equal match fee  bcci  men and women cricketers  indian cricket  പുരുഷ വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം  ബിസിസിഐ  ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍  ജയ്‌ ഷാ
'വിവേചനത്തിനെതിരെയുള്ള ആദ്യ ചുവടുവെയ്‌പ്പ്'; പുരുഷ വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ബിസിസിഐ

By

Published : Oct 27, 2022, 1:40 PM IST

മുംബൈ :പുരുഷ - വനിത താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ബിസിസിഐ. വിവേചനം ഇല്ലാതാക്കാനാണ് പുതിയ തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ അറിയിച്ചു. ടി20 ലോകകപ്പില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന് മുന്‍പായാണ് ബിസിസിഐ തീരുമാനം ട്വിറ്ററിലൂടെ ജയ്‌ ഷാ അറിയിച്ചത്.

'വിവേചനം പരിഹരിക്കുന്നതിനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവയ്പ്പ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ കരാറിൽ ഏർപ്പെട്ടിരിക്കുന്ന ബിസിസിഐ വനിത ക്രിക്കറ്റ് താരങ്ങൾക്കായി പേ ഇക്വിറ്റി പോളിസി നടപ്പിലാക്കുന്നു. ലിംഗസമത്വത്തിന്‍റെ പുതിയ യുഗത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ പുരുഷന്മാർക്കും വനിത ക്രിക്കറ്റ് താരങ്ങൾക്കും മാച്ച് ഫീ തുല്യമായിരിക്കും' - ഷാ ട്വീറ്റ് ചെയ്‌തു.

ഇതോടെ ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് മാച്ച് ഫീ ആയി ടെസ്‌റ്റില്‍ 15 ലക്ഷം രൂപ ലഭിക്കും. ഏകദിനത്തില്‍ 6 ലക്ഷം, ടി20യില്‍ 3 ലക്ഷം എന്നിങ്ങനെയുമാണ് ഇനിമുതല്‍ ഓരോ മത്സരങ്ങള്‍ക്കും ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത ഐപിഎല്ലിനും പച്ചക്കൊടി നല്‍കിയതിന് പിന്നാലെയാണ് ബിസിസിഐയുടെ പുതിയ തീരുമാനം.

ഈ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും സമാനമായ തീരുമാനം എടുത്തിരുന്നു. വനിത ദേശീയ ടീമിനും ആഭ്യന്തര വനിത താരങ്ങൾക്കും പുരുഷന്മാർക്ക് നല്‍കുന്നതിന് തുല്യമായ മാച്ച് ഫീ ലഭിക്കുമെന്നായിരുന്നു കിവീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രഖ്യാപനം.

ABOUT THE AUTHOR

...view details