കേരളം

kerala

ETV Bharat / sports

വനിത പ്രീമിയര്‍ ലീഗ് താരലേലം: ആകെ 409 പേര്‍, അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ - ബിസിസിഐ അന്തിമ താരലേലപ്പട്ടിക പുറത്തുവിട്ടു

1525 പേരാണ് വനിത പ്രീമിയര്‍ ലീഗ് താരലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഇതില്‍ നിന്നാണ് 409 താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തിമ പട്ടികയ്‌ക്ക് ബിസിസിഐ രൂപം നല്‍കിയത്. അന്തിമ പട്ടികയിലുള്ള താരങ്ങളില്‍ 246 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Women IPL Auction 2023  Women Premire League  wpl auction  wpl  bcci  wpl players auction list  വനിത പ്രീമിയര്‍ ലീഗ് താരലേലം  വനിത പ്രീമിയര്‍ ലീഗ്  വിമന്‍സ് പ്രീമിയര്‍ ലീഗ്  താരലേലം  പ്രഥമ വനിത പ്രീമിയര്‍ ലീഗ്  ബിസിസിഐ അന്തിമ താരലേലപ്പട്ടിക പുറത്തുവിട്ടു  വയാകോം 18
WPL Auction

By

Published : Feb 9, 2023, 1:29 PM IST

മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ അന്തിമ താരലേല പട്ടിക പ്രസിദ്ധീകരിച്ചു. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌ത 1525 പേരില്‍ നിന്ന് ആകെ 409 താരങ്ങളാണ് അന്തിമ ലേലപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള 163 പേരും ലേലപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 202 ക്യാപ്പ്‌ഡ് താരങ്ങളും 199 അണ്‍ക്യാപ്പ്ഡ് താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എട്ട് പേരുമാണ് ലേലത്തിനുള്ളത്. ഫെബ്രുവരി 13ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് താരലേലം.

ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ ആകെ 24 പേര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 50 ലക്ഷം രൂപ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ്‌ ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാന, അണ്ടര്‍ 19 നേടിയ ഇന്ത്യന്‍ ടീം ക്യാപ്‌റ്റനും ഓപ്പണിങ് ബാറ്ററുമായ ഷഫാലി വര്‍മ്മ എന്നീ പ്രമുഖര്‍ക്കെല്ലാം അടിസ്ഥാന വില 50 ലക്ഷമാണ്. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍മാരായ എല്ലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നര്‍, ജെസ്സ് ജോണ്‍സണ്‍, ന്യൂസിലന്‍ഡ് ക്യാപ്‌റ്റന്‍ സോഫി ഡിവൈന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ഡാനി വെയ്‌റ്റ് എന്നീ സൂപ്പര്‍ താരങ്ങളും ഈ പട്ടികയിലുണ്ട്.

താരലേലത്തില്‍ 30 പേര്‍ക്കാണ് അടിസ്ഥാന വില 40 ലക്ഷം രൂപ നിശ്ചയിച്ചിരിക്കുന്നത്. താരങ്ങളെ സ്വന്തമാക്കാനായി 12 കോടി രൂപവരെ ഓരോ ഫ്രാഞ്ചൈസിക്കും ഉപയോഗിക്കാം. കുറഞ്ഞത് 15ഉം പരമാവധി 18ഉം താരങ്ങളെയും ടീമുകള്‍ക്ക് സ്വന്തമാക്കാം.

അടിസ്ഥാന വില 50 ലക്ഷമുള്ള ഇന്ത്യന്‍ താരങ്ങള്‍:ഹർമൻപ്രീത് കൗർ, സ്‌മൃതി മന്ദാന, ദീപ്‌തി ശര്‍മ, ഷഫാലി വർമ, രേണുക സിങ് താക്കൂർ, റിച്ച ഘോഷ്, ജെര്‍മിയ റോഡ്രിഗസ്, പൂജ വസ്ത്രകർ, സ്‌നേഹ റാണ, മേഘ്ന സിങ്

വിദേശ താരങ്ങള്‍:എല്ലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നെര്‍, ജെസ് ജൊനാസന്‍, മെഗ് ലാനിങ്, അലീസ ഹീലി, ഡാര്‍സി ബ്രൗണ്‍, (ഓസ്‌ട്രേലിയ), സോഫി എക്‌ലസ്റ്റോണ്‍, നതാലി സ്‌കൈവര്‍, ഡാനി വെയ്‌റ്റ്, കാതറിൻ സ്‌കീവർ ബ്രണ്ട് (ഇംഗ്ലണ്ട്), സോഫി ഡിവൈന്‍ (ന്യൂസിലന്‍ഡ്), ഡിയാന്ദ്ര ഡോട്ടിന്‍ (വെസ്റ്റ്ഇന്‍ഡീസ്), സിനാലോ ജഫ്‌ത, (ദക്ഷിണാഫ്രിക്ക), ലോറിൻ ഫിരി (സിംബാബ്‌വെ).

വനിത പ്രീമിയര്‍ ലീഗ് പൂരം മാര്‍ച്ചില്‍:കഴിഞ്ഞ ദിവസം ബിസിസിഐ വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ ഡബ്ല്യുപിഎല്‍ സീസണ്‍ 26നാണ് അവസാനിക്കുക. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, ബ്രബോണ്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

5 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പില്‍ ആകെ 22 മത്സരങ്ങള്‍ ഉണ്ടായിരിക്കും. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഗുജറാത്ത് ജയന്‍റ്‌സും മുംബൈ ഫ്രാഞ്ചാസിയുടെ ടീമും തമ്മിലാകും ഉദ്‌ഘാടന മത്സരം നടക്കുക എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

സംപ്രേഷണാവകാശം വയാകോമിന്: പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ സംപ്രേഷണാവകാശം വയാകോം 18 ആണ് സ്വന്തമാക്കിയിട്ടുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി 5 വര്‍ഷത്തേക്കാണ് കരാര്‍ സ്വന്തമാക്കിയിട്ടുള്ളത്. 951 കോടി രൂപയാണ് കമ്പനി കരാറിനായി ചെലവാക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details