പെര്‍ത്ത്:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് പാകിസ്ഥാന്‍ (Pakistan vs Australia). പുതിയ നായകന്‍ ഷാന്‍ മസൂദിന്‍റെ (Shan Masood) കീഴിലാണ് പാകിസ്ഥാന്‍ ഓസീസിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇതിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസമിന് (Babar Azam) പറ്റിയ ഒരു അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്.
പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഷാന്‍ മസൂദ് ബാറ്റ് ചെയ്യവെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു ബാബര്‍ അസം നിലയുറപ്പിച്ചിരുന്നത്. പ്രൈം മിനിസ്‌റ്റേഴ്‌സിന്‍റെ ബ്യൂ വെബ്‌സ്റ്ററുടെ ഡെലിവറിയില്‍ ലോങ്ങിലേക്ക് ഫ്രണ്ട്ഫൂട്ട് പഞ്ചാണ് ഷാന്‍ മസൂദ് കളിച്ചത്. എന്നാല്‍ തന്‍റെ അരികിലൂടെ വന്ന പന്ത് കൈകൊണ്ട് തടയാന്‍ ശ്രമിച്ച ബാബറെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
(Babar Azam Looks To Stop Ball Hit By Teammate). ഇതിന്‍റെ ദൃശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ബാബര്‍ ബാറ്റിങ് ടീമാണെന്ന് മറന്നുവോയെന്നാണ് ആരാധകര്‍ ഇതിനോട് പ്രതികരിക്കുന്നത്. (Babar Azam Viral video)
ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്‍റെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഓള്‍ഫോര്‍മാറ്റ് നായക സ്ഥാനത്ത് നിന്നും ബാബര്‍ അസം രാജി വയ്‌ക്കുന്നത്. അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടന്ന ലോകകപ്പിന് എത്തുമ്പോള്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ സെമി ഫൈനലിലേക്ക് കടക്കാന്‍ കഴിയാതിരുന്ന ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.