കേരളം

kerala

ETV Bharat / sports

Babar Azam On Asia Cup Super 4 : 'സമ്മര്‍ദങ്ങളൊന്നുമില്ല, ഞങ്ങള്‍ റെഡിയാണ്' ; ഇന്ത്യയ്‌ക്ക് താക്കീതുമായി ബാബര്‍ അസം - ടീം ഇന്ത്യ

India vs Pakistan : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ ജയം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ പാകിസ്ഥാന്‍. ടീമിന്‍റെ അടുത്ത മത്സരം ഇന്ത്യയ്‌ക്കെതിരെ

Babar Azam  Babar Azam On India vs Pakistan  Asia Cup Super 4  India vs Pakistan  Asia Cup Super 4 India vs Pakistan  Asia Cup 2023  ബാബര്‍ അസം  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  ഇന്ത്യയ്‌ക്കെതിരായ മത്സരത്തെ കുറിച്ച് ബാബര്‍ അസം  ടീം ഇന്ത്യ  രോഹിത് ശര്‍മ
Babar Azam On Asia Cup Super 4 India vs Pakistan

By ETV Bharat Kerala Team

Published : Sep 7, 2023, 10:44 AM IST

ലാഹോര്‍ :ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super Four) ഇന്ത്യ പാക് (Asia Cup India vs Pakistan) സൂപ്പര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ടില്‍ ഇരുടീമുകളും പോരടിച്ചപ്പോള്‍ മഴ മത്സരത്തിന്‍റെ രസം കെടുത്തിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ പത്തിന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ (India vs Pakistan Asia Cup Super Four Venue) ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായൊരു മത്സരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ബാബര്‍ അസമിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ പാക് പടയ്‌ക്ക് കഴിഞ്ഞ ദിവസം സാധിച്ചിരുന്നു (Asia Cup Pakistan vs Bangladesh Match Result). ഈ ജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ രോഹിത് ശര്‍മയേയും (Rohit Sharma) സംഘത്തേയും നേരിടാന്‍ ഇറങ്ങുന്ന തങ്ങള്‍ക്ക് ടീം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് യാതൊരു തരത്തിലുമുള്ള സമ്മര്‍ദവും ഇല്ലെന്ന് ബാബര്‍ അസം പറഞ്ഞിരുന്നു. ബംഗ്ലാദേശിനെതിരായ ജയത്തിന് പിന്നാലെ സംസാരിക്കുമ്പോഴായിരുന്നു പാകിസ്ഥാന്‍ ക്യാപ്‌റ്റന്‍റെ പ്രതികരണം (Babar Azam On Asia Cup Super 4).

'ഇപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള സമ്മര്‍ദങ്ങള്‍ ഇല്ല. ഈ ജയം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എല്ലായ്‌പ്പോഴും തന്നെ ഞങ്ങള്‍ വലിയ മത്സരങ്ങള്‍ കളിക്കാന്‍ സജ്ജരാണ്. ഓരോ താരങ്ങളും അവരവരുടെ 100 ശതമാനവും അടുത്ത മത്സരത്തിലും നല്‍കും'- ബാബര്‍ അസം വ്യക്തമാക്കി.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് പാകിസ്ഥാന്‍ ജയം പിടിച്ചത് (Pakistan vs Bangladesh). ലാഹോറില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ 193 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ ബാബര്‍ അസമിനും സംഘത്തിനും തുണയായത്.

ഹാരിസ് റൗഫ് (Haris Rauf) നാലും നസീം ഷാ (Naseem Shah) മൂന്നും വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാനും കാര്യങ്ങള്‍ എളുപ്പമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തിയ അവര്‍ 63 പന്ത് ശേഷിക്കെയാണ് 194 എന്ന വിജയലക്ഷ്യം മറികടന്നത്.

Read More :Asia Cup Super 4 Pak vs Ban Match Result : സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന് ജയത്തുടക്കം, ബംഗ്ലാദേശിനെ വീഴ്‌ത്തിയത് ഏഴ് വിക്കറ്റിന്

ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്‍റെയും (Imam Ul Haq) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍റെയും (Mohammed Rizwan) അര്‍ധസെഞ്ച്വറികളാണ് മത്സരത്തില്‍ പാകിസ്ഥാന്‍ ടീമിന് അനായാസമായൊരു ജയം സമ്മാനിച്ചത്. എന്നാല്‍, നായകന്‍ ബാബര്‍ അസമിന് (17) മത്സരത്തില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details