ക്വീന്‍സ്‌ലാന്‍ഡ്:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യപിച്ചു. ഒക്‌ടോബര്‍ 9നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ടി20 ലോകകപ്പ ടീമിലെ പ്രധാന താരങ്ങളായ മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആഡം സാംബ എന്നിവര്‍ക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചു.
പ്രധാന താരങ്ങളുടെ അഭാവത്തില്‍ ആഷ്‌ടൺ അഗർ, മാർക്കസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്‌സൺ, മിച്ച് മാർഷ്, മിച്ചൽ സ്വെപ്‌സൺ, നഥാൻ എല്ലിസ് എന്നിവര്‍ ഓസീസ് സ്വാഡിലേക്കെത്തും. അതേ സമയം പരിക്കില്‍ നിന്ന് മുക്തനായി മടങ്ങിയെത്തുന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനസിന്‍റെ പ്രകടനം പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉറ്റുനോക്കുന്നത്. നിലവില്‍ വെസ്‌റ്റിന്‍ഡീസിനെതിരായാണ് ഓസീസ് ടീം ടി20 പരമ്പര കളിക്കുന്നത്.
വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ അവസാന ഓവര് ത്രില്ലറില്‍ വിജയിച്ചിരുന്നു. ഓക്‌ടോബര്‍ ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം. അതേ സമയം പാകിസ്ഥാനിലെ ടി20 പരമ്പര വിജയത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടീം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്.