കേരളം

kerala

ETV Bharat / sports

Asian Games 2023 Cricket India vs Bangladesh: തിലകിന്‍റെ അര്‍ധസെഞ്ച്വറി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ഫൈനലില്‍ - ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍

Asian Games 2023 Men's Cricket Semi Final Result : സ്‌പിന്നര്‍മാരുടെ കരുത്തിലാണ് ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്. മറുപടിയില്‍ തിലക് വര്‍മയുടെയും നായകന്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.

Asian Games 2023  India vs Bangladesh  Asian Games 2023 Mens Cricket Semi Final Result  Indian Cricket Team In Asian Games 2023  Asian Games 2023 Cricket  ഏഷ്യന്‍ ഗെയിംസ് 2023  ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ്  ഇന്ത്യ ബംഗ്ലാദേശ്  ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍  തിലക് വര്‍മ റിതുരാജ്‌ ഗെയ്‌ക്‌വാദ്
Asian Games 2023 Cricket India vs Bangladesh

By ETV Bharat Kerala Team

Published : Oct 6, 2023, 10:47 AM IST

Updated : Oct 6, 2023, 12:13 PM IST

ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ (Asian Games 2023 Men's Cricket) ഇന്ത്യന്‍ ടീം ഫൈനലില്‍ (Team India Reached Final in Asian Games cricket). ഇന്ന് നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ 9 വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത് (India vs Bangladesh match Result). ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 9.2 ഓവറിലാണ് ടീം ഇന്ത്യ മറികടന്നത്.

അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന തിലക് വര്‍മയുടെയും (Tilak Varma) 40 റണ്‍സ് നേടിയ നായകന്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും (Ruturaj Gaikwad) പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍- അഫ്‌ഗാനിസ്ഥാന്‍ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളെയാണ് കലാശപ്പോരില്‍ ഇന്ത്യ നേരിടുന്നത്. നാളെയാണ് (ഒക്‌ടോബര്‍ 7) സ്വര്‍ണ മെഡലിന് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടം.

സെമിഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ റിതുരാജ് ഗെയ്‌ക്‌വാദ് ആദ്യം ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ ഒരു പേസറുമായി ഇറങ്ങാനുള്ള ടീമിന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു പിന്നീട് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ നടത്തിയത്. സായ് കിഷോറും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളി വിട്ടത്.

നാലോവര്‍ പന്തെറിഞ്ഞ സായ് കിഷോര്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 15 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയ്‌ക്ക് വേണ്ടി ഏഴ് പേരായിരുന്നു മത്സരത്തില്‍ പന്തെറിഞ്ഞത്. അതില്‍ ശിവം ദുബെ ഒഴികെയുള്ള ആറ് പേര്‍ക്കും വിക്കറ്റ് നേടാനായി.

കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ 24 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാക്കിർ അലിയുടെ പ്രകടനമാണ് വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തിയത്. ജാക്കിറിനൊപ്പം പര്‍വെസ് ഹൊസൈന്‍ എമോന്‍ (23), റക്കിബുല്‍ ഹസന്‍ (14) എന്നിവര്‍ മാത്രമായിരുന്നു ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനെ നഷ്‌ടപ്പെട്ടെങ്കിലും ഇന്ത്യയ്‌ക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. നേപ്പാളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെഞ്ച്വറിയടിച്ച ജയ്‌സ്വാളിന് ഈ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാനായിരുന്നില്ല. ജയ്‌സ്വാള്‍ മടങ്ങിയതോടെ ക്രീസിലൊന്നിച്ച തിലക് വര്‍മയും റിതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് വേഗത്തില്‍ ജയമൊരുക്കിയത്.

26 പന്ത് നേരിട്ട തിലക് വര്‍മ 6 സിക്‌സറുകളുടെയും രണ്ട് ഫോറിന്‍റെയും അകമ്പടിയില്‍ 55 റണ്‍സായിരുന്നു നേടിയത്. മറുവശത്ത് 26 പന്ത് നേരിട്ട റിതുരാജ് 40 റണ്‍സാണ് അടിച്ചെടുത്തത്.

Last Updated : Oct 6, 2023, 12:13 PM IST

ABOUT THE AUTHOR

...view details