കേരളം

kerala

ETV Bharat / sports

ടി20 സിക്‌സറുകളില്‍ സെഞ്ച്വറി ; നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് വിരാട് കോലി - വിരാട് കോലി

ടി20 ക്രിക്കറ്റില്‍ സിക്‌സറുകളുടെ സെഞ്ച്വറി തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി വിരാട് കോലി

Asia Cup  Virat Kohli second Indian to smash 100 T20I sixes  Virat Kohli T20I record  വിരാട് കോലി ടി20 റെക്കോഡ്  വിരാട് കോലി ടി20 സിക്‌സുകള്‍  Martin Guptill  മാര്‍ട്ടിന്‍ ഗപ്‌റ്റില്‍  രോഹിത് ശര്‍മ  വിരാട് കോലി  ഏഷ്യ കപ്പ്
ടി20 സിക്‌സറുകളില്‍ സെഞ്ചുറി; നിര്‍ണായക നാഴികകല്ല് പിന്നിട്ട് വിരാട് കോലി

By

Published : Sep 9, 2022, 12:13 PM IST

ദുബായ്‌ : അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ സിക്‌സറുകളുടെ സെഞ്ച്വറി തികച്ച് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് കോലി നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 61 പന്തില്‍ 12 ഫോറുകളും ആറ് സിക്‌സുകളും സഹിതം പുറത്താവാതെ 122 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്.

നിലവില്‍ 104 സിക്‌സുകളാണ് അന്താരാഷ്‌ട്ര ടി20യില്‍ കോലി നേടിയിട്ടുള്ളത്. ഇതോടെ ഫോര്‍മാറ്റില്‍ സിക്‌സറുകളുടെ സെഞ്ച്വറി തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും കോലിക്ക് കഴിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ മാത്രമാണ് കോലിക്ക് മുന്‍പ് പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം.

ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കോലി. ന്യൂസിലാൻഡിന്‍റെ മാർട്ടിൻ ഗപ്‌റ്റിലാണ് പട്ടികയില്‍ ഒന്നാമത്. 172 സിക്‌സുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. 171 സിക്‌സറുകളുമായി രോഹിത് ശര്‍മ തൊട്ടുപിറകെയുണ്ട്.

Asia Cup | രോഹിത്തിന്‍റെ റെക്കോഡ് തകര്‍ത്ത് കോലിയുടെ കുതിപ്പ് ; മറ്റൊരു നിര്‍ണായക നേട്ടം കുറിക്കാന്‍ മുന്നില്‍ ഇനി സച്ചിന്‍ മാത്രം

വെസ്റ്റ് ഇൻഡീസിന്‍റെ ക്രിസ് ഗെയ്ൽ (124), ഇംഗ്ലണ്ടിന്‍റെ ഇയാൻ മോർഗൻ (120), ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ച് (117), അയര്‍ലന്‍ഡിന്‍റെ പോൾ സ്റ്റെർലിങ്‌ (111), വിന്‍ഡീസ് താരം എവിൻ ലൂയിസ് (110), കിവീസിന്‍റെ കോളിൻ മൺറോ (107) എന്നിവരാണ് കോലിക്ക് മുന്നിലുള്ള മറ്റ് താരങ്ങള്‍.

അതേസമയം മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ 3500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം താരമാവാനും കോലിക്ക് കഴിഞ്ഞു. ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്‌റ്റിലിനെ മറികടന്നാണ് കോലി പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 51.94 ശരാശരിയില്‍ 3,584 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഫോര്‍മാറ്റില്‍ കോലിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 32.32 ശരാശരിയില്‍ 3620 റണ്‍സാണ് നിലവില്‍ രോഹിത് നേടിയിട്ടുള്ളത്. 3,497 റണ്‍സുമായാണ് ഗപ്റ്റില്‍ മൂന്നാമത് നില്‍ക്കുന്നത്.

ABOUT THE AUTHOR

...view details