കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ഫൈനലില്‍ ടീം ഇന്ത്യയുടെ എതിരാളികള്‍ ആരാകുമെന്ന് ഇന്ന് (സെപ്റ്റംബര്‍ 14) അറിയാം. നോക്ക് ഔട്ട് റൗണ്ടിന് സമാനമായ മത്സരത്തില്‍ പാകിസ്ഥാന് ശ്രീലങ്കയെയാണ് (Pakistan vs Srilanka) നേരിടുന്നത്. സൂപ്പര്‍ ഫോറില്‍ (Super Four) ഇരു ടീമുകളുടെയും അവസാന മത്സരമാണ് ഇന്നത്തേത്.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇരു ടീമും ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരം ശ്രീലങ്കയ്ക്കും പാകിസ്ഥാനും ജീവന്മരണ പോരാട്ടമായത്. നിലവില്‍, പോയിന്റ് പട്ടികയില്‍ (Asia Cup Super 4 Points Table) ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്ഥാന് മൂന്നാം സ്ഥാനത്തുമാണ്.
രണ്ട് പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന് സ്വന്തമാക്കിയത് (Asia Cup Pakistan vs Bangladesh Result). തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് 228 റണ്‍സിന്റെ വമ്പന്‍ തോല്‍വി ബാബര്‍ അസമും സംഘവും വഴങ്ങി (India vs Pakistan Asia Cup Result 2023).
മറുവശത്ത് ശ്രീലങ്ക, ആദ്യ കളിയില്‍ ബംഗ്ലാദേശിനെ 21 റണ്‍സിനാണ് കീഴ്പ്പെടുത്തിയത് (Srilanka vs Bangladesh Result). കൊളംബോയില്‍ ഇന്ത്യയോട് 41 റണ്‍സിന്റെ തോല്‍വി അവര്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു (India vs Srilanka Result Asia Cup 2023).