ദുബായ്:ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് ശേഷമുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ടെസ്റ്റ് ക്യാപ്‌റ്റന്‍സി ഒഴിഞ്ഞ തനിക്ക് എംഎസ് ധോണി മാത്രമാണ് സന്ദേശമയച്ചതെന്നായിരുന്നു താരം വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
ടെലിവിഷനിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയും തന്നെ ഉപദേശിക്കുന്നവരെയും താരം പഞ്ഞിക്കിട്ടിരുന്നു. നേരിട്ട് പറയുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് വില നല്‍കുകയെന്നായിരുന്നു കോലി പറഞ്ഞിരുന്നത്. താരത്തിന്‍റെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
സൗഹൃദം കാത്തുസൂക്ഷിക്കാത്ത താരങ്ങളുടെ പേര് വെളിപ്പെടുത്തുകയാണ് കോലി ചെയ്യേണ്ടതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു ഗവാസ്‌കറുടെ പ്രതികരണം.
'ഡ്രസ്സിങ് റൂമിന്‍റെ അകത്തെ കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സൗഹൃദം പുലർത്തുന്ന ഒരാളുടെ പേര് അദ്ദേഹം നൽകിയിട്ടുണ്ടെങ്കിൽ, സൗഹൃദം പുലര്‍ത്താത്ത മറ്റുള്ളവരുടെയും പേര് പറയണമായിരുന്നു. കോലി ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ആരുടെയെങ്കിലും പേര് മനസില്‍ വച്ചാണ് സംസാരമെങ്കില്‍ നേരിട്ട് ചോദിക്കുകയാണ് വേണ്ടത്', ഗവാസ്‌കര്‍ പറഞ്ഞു.
എന്ത് സന്ദേശമായിരുന്നു കോലിക്ക് വേണ്ടിയിരുന്നതെന്നും ഗവാസ്‌കര്‍ ചോദിച്ചു. "കോലിക്ക് എന്ത് സന്ദേശമാണ് വേണ്ടത്?. പ്രോത്സാഹനമോ?, ക്യാപ്‌റ്റൻസി പൂർത്തിയാക്കിയ ഒരാള്‍ക്ക് എന്ത് പ്രോത്സാഹനമാണ് വേണ്ടത്? ആ അധ്യായം (ക്യാപ്‌റ്റൻസി) ഇതിനകം അവസാനിച്ചു", ഗവാസ്‌കര്‍ പറഞ്ഞു.
സ്വന്തം കളിയില്‍ ശ്രദ്ധിക്കാം:ഒരാൾ ക്യാപ്‌റ്റൻസി വിടുമ്പോൾ, ഏറ്റവും നല്ല ഭാഗം സ്വന്തം കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. "ഇപ്പോള്‍ നിങ്ങള്‍ താരമായി മാത്രമാണ് കളിക്കുന്നത്. അതിനാൽ ആ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.