കേരളം

kerala

ETV Bharat / sports

Asia Cup 2023 | ഇന്ത്യ-പാക് പോരാട്ടങ്ങളുടെ തീയതി പുറത്ത് - ഇന്ത്യ vs പാകിസ്ഥാന്‍

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ vs പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടങ്ങളുടെ തീയതികള്‍ ലീക്കായി

Asia Cup  Asia Cup 2023  India vs Pakistan  Asia Cup India vs Pakistan matches dates  pakistan cricket board  BCCI  ബിസിസിഐ  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യ-പാക് പോരാട്ടങ്ങളുടെ തിയതി പുറത്ത്

By

Published : Jul 17, 2023, 7:10 PM IST

ന്യൂഡല്‍ഹി : ഏഷ്യ കപ്പുമായി (Asia Cup 2023) ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും ആരാധകര്‍ക്ക് ആവേശമായി ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ തീയതികള്‍ പുറത്ത്. ഏഷ്യ കപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പിടിവലികള്‍ നടക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിന്‍റെ ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സെപ്റ്റംബർ 2, 10 തീയതികളിലാവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നടക്കുകയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ശ്രീലങ്കയിലെ ധാംബുള്ളയിലോ കാന്‍ഡിയിലോ ആവും ഇരു ടീമുകളും ഏറ്റുമുട്ടുക. നേരത്തെ കൊളംബോയില്‍ വച്ച് ഇന്ത്യ-പാക് മത്സരങ്ങള്‍ നടത്താനായിരുന്നു പദ്ധതിയെങ്കിലും മണ്‍സൂണ്‍ ആശങ്കയെത്തുടര്‍ന്നാണ് വേദി മാറ്റമുണ്ടായതെന്നാണ് സൂചന. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റിനായി പാക് മണ്ണിലേക്ക് ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ഏഷ്യ കപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ആരംഭിച്ചത്.

ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ഒരു നിഷ്‌പക്ഷ വേദിയില്‍ നടക്കുന്ന രീതിയിലുള്ള ഹൈബ്രിഡ് മോഡല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മുന്‍ ചെയര്‍മാന്‍ നജാം സേത്തി മുന്നോട്ട് വച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി മത്സരങ്ങള്‍ നടക്കുന്ന രീതിയാണിത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ സാക്ക അഷ്റഫും അടുത്തിടെ ഡര്‍ബിനില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമാവുകയും ചെയ്‌തു.

എന്നാല്‍ ശ്രീലങ്കയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ പങ്കുവേണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പട്ടതോടെയാണ് ടൂര്‍ണമെന്‍റിനെ ചുറ്റിപ്പറ്റി വീണ്ടും തര്‍ക്കം ആരംഭിച്ചത്. നിലവില്‍ ഇക്കാര്യം സംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി വരികയാണ്. ഓഗസ്റ്റ് 31 മുതൽ സെപ്‌റ്റംബർ 17 വരെ ഏഷ്യ കപ്പ് നടത്താനാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്. ആകെ 13 മത്സരങ്ങളാണ് ടൂര്‍ണമെന്‍റില്‍ നടക്കുക.

ഹൈബ്രിഡ് മോഡല്‍ പ്രകാരം 13-ല്‍ നാല് മത്സരങ്ങള്‍ മാത്രമാണ് പാകിസ്ഥാനില്‍ നടക്കുക. ബാക്കി ഒമ്പത് മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദി. ഇതോടെ തങ്ങളുടെ വരുമാനത്തില്‍ വലിയ കുറവ് വരുമെന്ന വാദമാണ് പാകിസ്ഥാന്‍ നിലവില്‍ ഉയര്‍ത്തുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നേപ്പാളിനെതിരെ മാത്രമാണ് പാകിസ്ഥാന് സ്വന്തം മണ്ണില്‍ കളിക്കാന്‍ കഴിയുക. ഇതിനുപുറമെ ശ്രീലങ്ക-ബംഗ്ലാദേശ്, ബംഗ്ലാദേശ്-അഫ്‌ഗാനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ-ശ്രീലങ്ക എന്നീ മത്സരങ്ങളും പാകിസ്ഥാനില്‍ നടക്കും.

ALSO READ: 'രാജസ്ഥാനില്‍ ഞാന്‍ ഡെത്ത് ഓവര്‍ ബോളറായി വളര്‍ന്നു, ബാംഗ്ലൂര്‍ കയ്യൊഴിഞ്ഞത് ഒരു വാക്ക് പോലും പറയാതെ' ; മനസുതുറന്ന് യുസ്‌വേന്ദ്ര ചാഹല്‍

അതേസമയം ഏഷ്യ കപ്പിന് ഇന്ത്യ എത്തിയില്ലെങ്കില്‍ ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യന്‍ മണ്ണില്‍ വരില്ലെന്ന് നേരത്തെ പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐസിസി പുറത്ത് വിട്ടെങ്കിലും പാകിസ്ഥാന്‍റെ പങ്കാളിത്തം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചാല്‍ മാത്രമേ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കൂവെന്നാണ് നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു മന്ത്രിതല സമിതിയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details