കൊളംബോ:മഴ മാറിയതോടെ ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ ഇന്ത്യ -പാകിസ്ഥാന്‍ (India vs Pakistan) സൂപ്പര്‍ ഫോര്‍ മത്സരം റിസര്‍വ് ഡേയില്‍ പുനരാരംഭിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഒന്നര മണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയത്. വൈകി ആരംഭിച്ചുവെങ്കിലും ഓവറുകള്‍ കുറയ്‌ക്കാതെയാണ് മത്സരം നടക്കുന്നത്. പാകിസ്ഥാന്‍ നിരയില്‍ പേസര്‍ ഹാരിസ് റൗഫ് (Haris Rauf) കളിക്കുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കരുതല്‍ നടപടിയെന്നോളമാണ് ഹാരിസ് റൗഫ് ബോളിങ്ങിന് ഇറങ്ങാത്തതെന്ന് പാകിസ്ഥാന്‍ ബോളിങ് കോച്ച് മോണി മോര്‍ക്കല്‍ (Morne Morkel) അറിയിച്ചു. ഇന്നലെ അഞ്ച് ഓവര്‍ എറിഞ്ഞ ഹാരിസ് റൗഫ് 27 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. താരത്തിന്‍റെ ബാക്കിയുള്ള അഞ്ച് ഓവറുകള്‍ മറ്റ് ബോളര്‍മാരെക്കൊണ്ട് പൂര്‍ത്തിയാക്കിക്കേണ്ടത് പാകിസ്ഥാന് തിരിച്ചടിയാണ്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ ഇന്നലെ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ മത്സരം തടസപ്പെടുത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (49 പന്തുകളില്‍ 56), ശുഭ്‌മാന്‍ ഗില്‍ (52 പന്തുകളില്‍ 58) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്ക് നഷ്‌ടമായത്.
ALSO READ:Jasprit Bumrah's Response To Shaheen Shah Afridi : 'ആ സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടുന്നു, നന്മകള്‍ നേരുന്നു' ; ഷഹീന് നന്ദിയറിയിച്ച് ബുംറ
അതേസമയം മത്സരം പുനരാരംഭിച്ച ഓവറില്‍ തന്നെ 150 കടന്ന ഇന്ത്യയെ വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്ന് 33-ാം ഓവറില്‍ 200 റണ്‍സ് കടത്തി. ഇതിന് പിന്നാലെ രാഹുല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തി. ഇരുവരും പാക് ബോളര്‍മാര്‍ക്കെതിരെ ആക്രമണ ശൈലിയില്‍ ബാറ്റ് വീശുന്നതിനാല്‍ ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ ചലിക്കുന്നുണ്ട്.
ALSO READ: What Happens If Rain Destroy India vs Pakistan Match : പാകിസ്ഥാനെതിരായ മത്സരം മഴയെടുത്താല്‍ എന്ത് സംഭവിക്കും? ; ഇന്ത്യയുടെ ഫൈനല്‍ സാധ്യതയറിയാം
ഇന്ത്യ പ്ലേയിങ് ഇലവന്‍ India Playing XI against Pakistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ Pakistan Playing XI against India : ഫഖർ സമാൻ, ഇമാം ഉള്‍ ഹഖ്, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (ഡബ്ല്യു), ആഗ സല്‍മാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
ALSO READ: Gautam Gambhir criticizes Rohit Sharma| 'ആ ഷോട്ട് വിമർശിക്കപ്പെടേണ്ടത് തന്നെ', രോഹിത്തിനും അതറിയാമെന്ന് ഗംഭീർ