കേരളം

kerala

ETV Bharat / sports

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ കീഴടക്കി; സൂപ്പര്‍ ഫോറിലേക്ക് അഫ്‌ഗാൻ മാര്‍ച്ച് - ഏഷ്യ കപ്പ്

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ അഫ്‌ഗാനിസ്ഥാന് ഏഴ്‌ വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം.

Asia Cup 2022  Asia Cup  Bangladesh vs Afghanistan  Bangladesh vs Afghanistan Highlights  ഏഷ്യ കപ്പ്  ബംഗ്ലാദേശ് vs അഫ്‌ഗാനിസ്ഥാന്‍
ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ കീഴടക്കി; സൂപ്പര്‍ ഫോറിലേക്ക് അഫ്‌ഗാന്‍റെ മാര്‍ച്ച്

By

Published : Aug 31, 2022, 9:31 AM IST

ഷാര്‍ജ: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറില്‍ കടക്കുന്ന ആദ്യ ടീമായി അഫ്‌ഗാനിസ്ഥാന്‍. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ്‌ വിക്കറ്റിന് തകര്‍ത്താണ് അഫ്‌ഗാന്‍റെ മുന്നേറ്റം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് അഫ്‌ഗാന്‍ മറികടന്നത്. സ്കോര്‍: ബംഗ്ലാദേശ് 127/7 (20), അഫ്‌ഗാനിസ്ഥാന്‍ 131/3 (18.3).

17 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നജീബുള്ള സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സര്‍ദ്രാൻ 41 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ഹസ്രത്തുള്ള സാസായി (23), റഹ്മാനുള്ള ഗുര്‍ബാസ് (11), മുഹമ്മദ് നബി (8) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസ്സനും മൊസദെക്ക് ഹുസൈനും മുഹമ്മദ് സൈഫുദ്ദീനും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും ചേര്‍ന്നാണ് തകര്‍ത്തത്. 31 പന്തില്‍ 48 റണ്‍സ് നേടി പുറത്താവാതെ നിന്ന മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. അഞ്ചിന് 53 റണ്‍സെന്ന നിലയില്‍ പതറിയ ബംഗ്ലാദേശിനെ പിന്നീട് ഒന്നിച്ച മഹ്‌മുദുള്ളയും മൊസദെക്ക് ഹുസൈനും ചേര്‍ന്നാണ് രക്ഷിച്ചത്. മഹ്‌മുദുള്ള 25 റണ്‍സടിച്ചു.

മുഹമ്മദ് നെയിം (6), അനാമുല്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന്‍ (11), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (12), മെഹ്ദി ഹസ്സന്‍ (14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച അഫ്‌ഗാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സൂപ്പര്‍ ഫോറിലെത്തിയത്.

ABOUT THE AUTHOR

...view details