കേരളം

kerala

ETV Bharat / sports

വിക്കറ്റ് വേട്ടയിൽ ഓസീസിനെതിരെ സെഞ്ച്വറിയുമായി അശ്വിൻ, ബാറ്റുകൊണ്ടും ബോളുകൊണ്ടും റെക്കോഡിട്ട് ജഡേജ - അപൂർവ നേട്ടം സ്വന്തമാക്കി ജഡേജ

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയിരുന്നു

ബോർഡർ ഗവാസ്‌കർ ട്രോഫി  അശ്വിൻ  ജഡേജ  ഇന്ത്യ vs ഓസ്‌ട്രേലിയ  അനിൽ കുംബ്ലെ  കപിൽ ദേവ്  അശ്വിനും ജഡേജയ്‌ക്കും പുതിയ റെക്കോഡ്  രവിചന്ദ്രൻ അശ്വിൻ  ashwin and jadeja creates new records in Test  ashwin  jadeja  Ashwin new Record  അപൂർവ നേട്ടം സ്വന്തമാക്കി ജഡേജ  ബാറ്റുകൊണ്ടും ബോളുകൊണ്ടും റെക്കോഡിട്ട് ജഡേജ
അശ്വിൻ ജഡേജ

By

Published : Feb 17, 2023, 9:16 PM IST

ന്യൂഡൽഹി : ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെ റെക്കോഡുകൾ വാരിക്കൂട്ടി ഇന്ത്യൻ താരങ്ങളായ അശ്വിനും ജഡേജയും. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ 100 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയപ്പോൾ ടെസ്റ്റിൽ വേഗത്തിൽ 2500 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന നേട്ടം ജഡേജയും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ 20 ടെസ്റ്റുകളിൽ നിന്നാണ് 100 വിക്കറ്റ് എന്ന നാഴികക്കല്ല് അശ്വിൻ സ്വന്തമാക്കിയത്. 20 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ വീഴ്‌ത്തിയ അനിൽ കുംബ്ലെക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അശ്വിൻ. ഓസ്‌ട്രേലിയക്കെതിരെ 95 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങ്ങാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കൂടാതെ ടെസ്റ്റിൽ ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികയ്‌ക്കുന്ന 32-ാമത്തെ ബോളറും കൂടിയാണ് അശ്വിൻ.

അതേസമയം മത്സരത്തിൽ ഉസ്‌മാൻ ഖവാജയെ പുറത്താക്കിയതോടെയാണ് പുത്തൻ റെക്കോഡ് ജഡേജ തന്‍റെ പേരിൽ കുറിച്ചത്. ടെസ്റ്റിൽ 250 വിക്കറ്റും 2500 റണ്‍സും വേഗത്തിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യൻ താരവുമെന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്. 62 ടെസ്റ്റുകളിൽ നിന്നാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. 55 ടെസ്റ്റുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് താരം ഇയാൻ ബോതമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

വേഗതയുടെ കാര്യത്തിൽ പാകിസ്ഥാൻ താരം ഇമ്രാൻ ഖാൻ, ഇന്ത്യൻ താരം കപിൽ ദേവ്, ന്യൂസിലാൻഡ് നായകൻ റിച്ചാർഡ് ഹാഡ്‌ലി എന്നിവരെയാണ് ജഡേജ പിന്തള്ളിയത്. അതേസമയം 2500 റണ്‍സും 250 വിക്കറ്റും സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് ജഡേജ. കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിങ്, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ജഡേജയ്‌ക്ക് മുന്നിലുള്ള താരങ്ങൾ.

ആദ്യ ദിനം പിടിച്ചെടുത്ത് ഇന്ത്യ : അതേസമയം ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്, ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ 263 റണ്‍സിന് ഓൾഔട്ട് ആക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്‌ടം കൂടാതെ 21 റണ്‍സ് നേടിയിട്ടുണ്ട്. 13 റണ്‍സുമായി നായകൻ രോഹിത് ശർമയും 4 റണ്‍സുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.

ALSO READ:IND vs AUS: മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; ഡല്‍ഹിയില്‍ ഓസ്‌ട്രേലിയയെ 263 റണ്‍സില്‍ ഒതുക്കി

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യൻ പേസ്, സ്‌പിൻ നിര ഒരുപോലെ ആക്രമിക്കുകയായിരുന്നു. 81 റണ്‍സ് നേടിയ ഉസ്‌മാൻ ഖവാജയ്‌ക്കും, 72 റണ്‍സ് നേടിയ പീറ്റർ ഹാൻഡ്‌സ് കോമ്പിനുമാണ് അൽപ നേരമെങ്കിലും പിടിച്ചുനിൽക്കാനായത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ABOUT THE AUTHOR

...view details