കേരളം

kerala

ETV Bharat / sports

IPL 2022 | അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി നെഹ്‌റയെത്തുന്നു, ഗാരി കേഴ്‌സ്റ്റണ്‍ ഉപദേഷ്‌ടാവ് - ഗാരി കേഴ്‌സ്റ്റണ്‍ അഹമ്മദാബാദിന്‍റെ ഉപദേഷ്‌ടാവ്

വിക്രം സോളങ്കിയാണ് അഹമ്മദാബാദിന്‍റെ ക്രിക്കറ്റ് ഡയറക്‌ടർ

Ashish Nehra head coach of Ahmedabad IPL team  Ashish Nehra IPL  IPL 2022  IPL MEGA AUCTION  അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി നെഹ്‌റയെത്തുന്നു  അഹമ്മദാബാദ് ടീമിന്‍റെ പരിശീലകനായി ആശിഷ് നെഹ്റ  ഗാരി കേഴ്‌സ്റ്റണ്‍ അഹമ്മദാബാദിന്‍റെ ഉപദേഷ്‌ടാവ്  വിക്രം സോളങ്കി അഹമ്മദാബാദ് ടീമിന്‍റെ ഡയറക്‌ടർ
IPL 2022: അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി നെഹ്‌റയെത്തുന്നു, ഗാരി കേഴ്‌സ്റ്റണ്‍ ഉപദേഷ്‌ടാവ്

By

Published : Jan 4, 2022, 10:00 AM IST

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ടീമായ അഹമ്മദാബാദിന്‍റെ മുഖ്യ പരിശീലകനായി ഇന്ത്യൻ മുൻ പേസർ ആശിഷ് നെഹ്‌റ എത്തുന്നു. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ബോളിങ് കോച്ചായിരുന്നു 42 കാരനായ നെഹ്റ.

ഇംഗ്ലണ്ട് മുൻ താരം വിക്രം സോളങ്കിയാണ് അഹമ്മദാബാദിന്‍റെ ക്രിക്കറ്റ് ഡയറക്‌ടർ. ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മുൻ പരിശീലകൻ ഗാരി കേഴ്‌സ്റ്റനാണ് ടീമിന്‍റെ ഉപദേഷ്‌ടാവ്.

ഇന്ത്യക്കായി 120 ഏകദിനത്തിൽ നിന്ന് 157 വിക്കറ്റുകളും 17 ടെസ്റ്റ്കളിൽ നിന്ന് 44 വിക്കറ്റും നെഹ്‌റ നേടിയിട്ടുണ്ട്. ഐപിഎൽ അടക്കം 132 ടി20 മത്സരങ്ങളിൽ നിന്ന് 162 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ:IPL 2022: ആൻഡി ഫ്‌ളവർ ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകൻ, രാഹുൽ നായകനായേക്കുമെന്ന് സൂചന

അതേസമയം പുതുതായി എത്തുന്ന ലഖ്‌നൗ ആസ്ഥാനമായുള്ള ടീമിന്‍റെ മുഖ്യ പരിശീലകനായി സിംബാബ്‌വേയുടെ മുൻ ഇതിഹാസ താരം ആൻഡി ഫ്‌ളവറിനെ നേരത്തെ നിയമിച്ചിരുന്നു. ഫ്രാഞ്ചൈസിയുടെ മെന്‍ററായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെയും നിയമിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details