കേരളം

kerala

ETV Bharat / sports

ASHES TEST | നാലാം ആഷസിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ടും ഓസീസും, ഇരു ടീമിലും ഓരോ മാറ്റങ്ങൾ - ഉസ്‌മാൻ ഖവാജ ഓസീസ് ടീമിൽ തിരിച്ചെത്തി

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്ന് മത്സരവും വിജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു

ASHES FOURTH TEST PLAYING XI  ASHES TEST UPDATE  ENG VS AUS TEST  ASHES SYDNEY TEST  England recall Stuart Broad Ashes  Australia recall Usman Khawaja  ആഷസ് ടെസ്റ്റ് പ്ലേയിങ് ഇലവൻ  സ്റ്റുവർട്ട് ബ്രോഡ് തിരിച്ചെത്തി  ഉസ്‌മാൻ ഖവാജ ഓസീസ് ടീമിൽ തിരിച്ചെത്തി  ആഷസ് ഡേ നൈറ്റ് ടെസ്റ്റ്
ASHES TEST: നാലാം ആഷസിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ടും ഓസീസും, ഇരു ടീമിലും ഓരോ മാറ്റങ്ങൾ

By

Published : Jan 4, 2022, 1:30 PM IST

സിഡ്‌നി : ബുധനാഴ്‌ച മുതൽ സിഡ്‌നിയിൽ ആരംഭിക്കുന്ന നാലാമത്തെ ആഷസ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിൽ കളിച്ച ടീമിൽ നിന്ന് ഒല്ലി റോബിൻസണിന് പകരം സ്റ്റുവർട്ട് ബ്രോഡിനെ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ പരമ്പരയിൽ 3-0ന് പിന്നിലാണ് ഇംഗ്ലണ്ട്.

ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങളിലെ വിജയം ഏറെ നിർണായകമാണ്. പരമ്പരയിലുടനീളം വളരെ മോശം പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നത്.

അതേ സമയം ഓസ്ട്രേലിയയും തങ്ങളുടെ പ്ലേയിങ് ഇലവനിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഡ് ബാധിതനായ ട്രാവിസ് ഹെഡിന് പകരക്കാരനായി ഉസ്‌മാൻ ഖവാജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 ലെ ആഷസ് പര്യടനത്തിനുശേഷം ആദ്യമായാണ് ഖവാജ ടെസ്റ്റ് കളിക്കാനെത്തുന്നത്.

ALSO READ:IPL 2022 | അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി നെഹ്‌റയെത്തുന്നു, ഗാരി കേഴ്‌സ്റ്റണ്‍ ഉപദേഷ്‌ടാവ്

പ്ലേയിങ് ഇലവൻ

ഇംഗ്ലണ്ട്:ഹസീബ് ഹമീദ്, സാക്ക് ക്രൗലി, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലര്‍, മാർക്ക് വുഡ്, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.

ഓസ്‌ട്രേലിയ :ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്കോട്ട് ബൊളാണ്ട്.

ABOUT THE AUTHOR

...view details