ലണ്ടൻ : ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡിനെ പുറത്താക്കി. ഓസ്‌ട്രേലിയയിൽ വച്ച് ആഷസ് പരമ്പരയില്‍ 4-0 ന്‍റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തീരുമാനം. അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന മൂന്ന് ടെസ്റ്റുകൾക്ക് മുന്നോടിയായി ഇടക്കാല പരിശീലകനെ നിയമിക്കും.
'ഇംഗ്ലണ്ട് ഹെഡ് കോച്ചാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്, കളിക്കാർക്കും സ്റ്റാഫിനും ഒപ്പം നല്ല രീതിയില്‍ പ്രവർത്തിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, എന്‍റെ റോളിൽ അവർ നൽകിയ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെല്ലാവരും മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു'- സിൽവർവുഡ് പറഞ്ഞു.