കേരളം

kerala

ETV Bharat / sports

'ദീപാവലി വേളയില്‍ എല്ലാവരിലേക്കും സന്തോഷം പകര്‍ന്നു' ; വിരാട് കോലിയുടെ പ്രകടനത്തെ വാഴ്‌ത്തി അനുഷ്‌ക ശര്‍മ - ഇന്ത്യ vs പാകിസ്ഥാന്‍

ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോലിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെ പ്രതികരണം

anushka sharma on virat kohli innings  anushka sharma  virat kohli innings against pakistan  t20 world cup 2022  Indvpak  virat kohli  അനുഷ്‌ക ശര്‍മ  വിരാട് കോലി  ഇന്ത്യ vs പാകിസ്ഥാന്‍  ടി20 ലോകകപ്പ്
'ദീപാവലി ആഘോഷവേളയില്‍ എല്ലാവരിലേക്കും സന്തോഷം പകര്‍ന്നു' വിരാട് കോലിയുടെ ബാറ്റിങ്ങിന് പ്രശംസയുമായി അനുഷ്‌ക ശര്‍മ

By

Published : Oct 23, 2022, 9:57 PM IST

ഹൈദരാബാദ് :ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പാകിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ത്രില്ലിലാണ് ക്രിക്കറ്റ് ആസ്വാദകരെല്ലാം. കൈ വിട്ട കളി തിരിച്ചു പിടിച്ച് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ച വിരാട് കോലിയുടെ ഇന്നിങ്സിന് ലോകത്തിന്‍റെ പലഭാഗത്തുനിന്നും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് താരവും, വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മയും താരത്തിന്‍റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി.

ദീപാവലി ആഘോഷിക്കുന്ന വേളയില്‍ ജനങ്ങളിലേക്ക് സന്തോഷം പകരുന്ന ഇന്നിങ്സായിരുന്നു വിരാട് കോലിയുടേതെന്ന് അനുഷ്‌ക വിശേഷിപ്പിച്ചു. മത്സരത്തില്‍ നിന്നുള്ള വിരാട് കോലിയുടെ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പ്രതികരണം. തന്‍റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് മത്സരമായിരുന്നു ഇതെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ പുറത്താകാതെ 82 റണ്‍സാണ് വിരാട് കോലി നേടിയത്. 53 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്സ്. മത്സരശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ള പ്രമുഖരും വിരാട് കോലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details