കേരളം

kerala

ETV Bharat / sports

MS Dhoni| വിന്‍ഡോ സീറ്റില്‍ ഗെയിം കളിച്ച് ധോണി, ചോക്ലേറ്റുകളുമായി പ്രിയതാരത്തെ കാണാന്‍ എയര്‍ഹോസ്റ്റസ്... വീഡിയോ വൈറല്‍ - എംഎസ് ധോണി കാന്‍ഡി ക്രഷ്

ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യവെ എംഎസ് ധോണിക്ക് ചോക്ലേറ്റുകള്‍ നല്‍കി എയര്‍ഹോസ്റ്റസ്.

MS Dhoni  Air Hostess Offers Chocolates to MS Dhoni  Chocolates to MS Dhoni Viral Video  MS Dhoni Viral Video  MS dhoni Candy Crush  എംഎസ് ധോണി  എംഎസ് ധോണി വൈറല്‍ വീഡിയോ  എംഎസ് ധോണിക്ക് ചോക്ലേറ്റ് നല്‍കി എയര്‍ ഹോസ്റ്റസ്  എംഎസ് ധോണി കാന്‍ഡി ക്രഷ്
MS Dhoni

By

Published : Jun 26, 2023, 9:40 AM IST

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ഒരു വലിയ ആരാധക പിന്തുണ എംഎസ് ധോണിക്കുണ്ട് (MS Dhoni). ധോണി എവിടെ എത്തിയാലും തങ്ങളുടെ പ്രിയപ്പെട്ട തലയെ കാണാന്‍ ആരാധകരും അവിടെ തടിച്ചുകൂടും. ഐപിഎല്‍ (IPL) മത്സരങ്ങളില്‍ ഇത് പലപ്പോഴും നാം കാണ്ടിട്ടുള്ളതാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴാകട്ടെ ഐപിഎല്ലില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയായ ധോണിയുടെ കളി കാണാന്‍ മാത്രം വണ്ടിയും പിടിച്ച് ആരാധകര്‍ രാജ്യത്തിന്‍റെ പല ഭാഗത്തേക്കും എത്തുന്നത് ഇന്ന് പതിവ് കാഴ്‌ചയായി മാറിയിട്ടുണ്ട്. എന്തിനേറെ പറയുന്നു ചെന്നൈയുടെ പരിശീലന സെഷനില്‍ പോലും ധോണി ബാറ്റ് ചെയ്യാനിറങ്ങും എന്ന് അറിഞ്ഞാല്‍ ചെപ്പോക്കിലെ ഗാലറിയിലേക്ക് ആരാധക കൂട്ടം ഒഴുകിയെത്തും.

ഐപിഎല്‍ കഴിഞ്ഞാല്‍ എംഎസ് ധോണിയെ അപൂര്‍വമായി മാത്രമെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ, ധോണി കളിക്കുന്ന ഐപിഎല്‍ മത്സരങ്ങളെ ആരാധകര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നതും. ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വിജയകിരീടം ചൂടിയ ശേഷം ധോണി തന്‍റെ കാല്‍മുട്ടിലെ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു.

മുംബൈയിലെ ശസ്‌ത്രക്രിയക്ക് ശേഷം താരം തന്‍റെ വീട്ടിലേക്ക് പോയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് ശേഷം താരം സോഷ്യല്‍ മീഡിയ പേജുകളില്‍ അങ്ങനെ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, ഒരു ആരാധകന്‍റെ കാമറക്കണ്ണുകളില്‍ കുടുങ്ങിയിരിക്കുകയാണ് എംഎസ്‌ഡി.

Also Read :MS Dhoni | ധോണിയെ ക്യാപ്റ്റനാക്കിയതിന് കാരണങ്ങളുണ്ട്; വെളിപ്പെടുത്തി മുന്‍ സെലക്‌ടര്‍

ഇന്‍ഡിഗോ എയര്‍ലൈനില്‍ യാത്ര ചെയ്യുന്ന ധോണിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ആരാധികയായ എയര്‍ഹോസ്റ്റസ് എംഎസ് ധോണിക്ക് ചോക്ലേറ്റുകള്‍ കൈമാറുന്നതും സൂപ്പര്‍ താരം അവരോട് കുശലാന്വേഷണം നടത്തുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം.

വിമാനത്തിലെയൊരു വിന്‍ഡോ സീറ്റിലായിരുന്നു ധോണിയുടെ സ്ഥാനം. അവിടെ തന്‍റെ ടാബില്‍ 'കാന്‍ഡി ക്രഷ് സാഗ' (Candy Crush Saga) എന്ന ഗെയിം കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു താരം. ഇതിനിടെയാണ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് ഒരു ട്രേയില്‍ നിറയെ ചോക്ലേറ്റുകളുമായി ധോണിക്ക് അരികിലേക്ക് എത്തിയതും താരത്തിന് അത് നല്‍കിയതും.

അതേസമയം, ഈ വീഡിയോ പുറത്തായതോടെ ഇന്ത്യയില്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ 'കാന്‍ഡി ക്രഷ്' ട്രെന്‍ഡ് ആകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ, പുതിയതായി നിരവധി പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്‌തിരുന്നുവെന്ന് അതിന്‍റെ അധികൃതര്‍ അറിയിക്കുകയും ചെയ്‌തു.

കാല്‍മുട്ടിലെ പരിക്കുമായി ഐപിഎല്‍ പതിനാറാം പതിപ്പ് കളിച്ച എംഎസ് ധോണി ഒരു മത്സരത്തില്‍പ്പോലും തനിക്ക് വിശ്രമം വേണമെന്ന് പറഞ്ഞിരുന്നില്ലെന്ന് സിഎസ്‌കെ സിഇഒ കാശിവിശ്വനാഥന്‍ പറഞ്ഞിരുന്നു. ഐപിഎല്‍ ഫൈനലിന് ശേഷമായിരുന്നു ധോണി പരിക്കിനെ കുറിച്ച് സംസാരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ ധോണിയുടെ അര്‍പ്പണബോധത്തെയും ടീമിനോടുള്ള ആത്മാര്‍ഥതയേയും അദ്ദേഹം പ്രശംസിച്ചിരുന്നു.

Also Read:MS Dhoni | പരിക്കുമായി കളിച്ചത് ഐപിഎല്‍ സീസണ്‍ മുഴുവന്‍, എംഎസ് ധോണിയുടെ അര്‍പ്പണബോധത്തെ പ്രശംസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ABOUT THE AUTHOR

...view details