കേരളം

kerala

ETV Bharat / sports

'അതൊന്നും അത്‌ഭുതമായിരുന്നില്ല, അധ്വാനിച്ച് നേടിയതാണ്; ഈ ലോകകപ്പ് അഫ്‌ഗാന്‍റേത് കൂടിയാണ്... - അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ്

Afghanistan Team In Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ ആരാധക മനം കവര്‍ന്ന് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മടക്കം.

Cricket World Cup 2023  Afghanistan Team In Cricket World Cup 2023  Afghanistan Performance In Cricket World Cup 2023  Ibrahim Zadran  Rashid Khan  Hashmathullah Shahidi  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ്  ലോകകപ്പിലെ അഫ്‌ഗാനിസ്ഥാന്‍ വിജയങ്ങള്‍
Afghanistan Team In Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 11, 2023, 9:31 AM IST

വസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങി ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) യാത്ര അവസാനിപ്പിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍. സ്വപ്‌നതുല്യമായിരുന്നു ഈ ലോകകപ്പില്‍ അവരുടെ യാത്ര. എഴുതി തള്ളിയവരെ കൊണ്ട് പോലും കയ്യടിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ച അഫ്‌ഗാന്‍ നിര തല ഉയര്‍ത്തി തന്നെയാണ് ലോകകപ്പില്‍ നിന്നും മടങ്ങുന്നത്.

ചരിത്രത്തിലെ തങ്ങളുടെ മൂന്നാം ലോകകപ്പിനാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് എത്തിയത്. ലോക ക്രിക്കറ്റിലെ തന്നെ കുഞ്ഞന്മാരായ അഫ്‌ഗാന് അധികം നേട്ടങ്ങള്‍ ഒന്നും നേടാന്‍ സാധിക്കില്ലെന്ന് പലരും വിധിയെഴുതി. അതിനുള്ള കാരണം അവരുടെ ലോകകപ്പ് ചരിത്രത്തിലെ പ്രകടനങ്ങള്‍ തന്നെയായിരുന്നു.

2015, 2019 ലോകകപ്പുകളില്‍ കളിച്ച അഫ്‌ഗാനിസ്ഥാന്‍ ആകെ സ്വന്തമാക്കിയിരുന്നത് ഒരൊറ്റ ജയം മാത്രമായിരുന്നു. ഇതേ പ്രകടനം തന്നെയാകും അവര്‍ ഇക്കുറിയും ആവര്‍ത്തിക്കുക എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍, ഈ ലോകകപ്പിലെ ഒന്‍പത് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച് ക്രിക്കറ്റ് ലോകത്ത് പുതിയ മേല്‍വിലാസം സ്വന്തമാക്കാന്‍ അവര്‍ക്കായി.

ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റുകൊണ്ടാണ് അഫ്‌ഗാനിസ്ഥാന്‍ തങ്ങളുടെ യാത്ര തുടങ്ങിയത്. ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ തലയറുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാന്‍ അവര്‍ക്കായി. 69 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ അഫ്‌ഗാനിസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്.

അഫ്‌ഗാനിസ്ഥാന്‍ vs ഇംഗ്ലണ്ട്

പിന്നീട് പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ മുന്‍ ചാമ്പ്യന്മാര്‍ക്കും അഫ്‌ഗാന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ബാബറിനെയും സംഘത്തേയും എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ അഫ്‌ഗാന്‍ ശ്രീലങ്കയ്‌ക്കെതിരെ സ്വന്തമാക്കിയത് ഏഴ് വിക്കറ്റിന്‍റെ ജയം. അഫ്‌ഗാന്‍റെ ഈ വിജയങ്ങളില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം തന്നെ ആഘോഷിച്ചു. അവസാന മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളോട് പൊരുതി കൈവിട്ട തോല്‍വികളും അഫ്‌ഗാന്‍റെ പോരാട്ടവീര്യത്തെ വ്യക്തമാക്കുന്നതാണ്...

അഫ്‌ഗാനിസ്ഥാന്‍ vs പാകിസ്ഥാന്‍

ലോകോത്തര സ്‌പിന്നര്‍മാരുടെ മികവിലാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം എന്നും അറിയപ്പെട്ടിരുന്നത്. ബാറ്റര്‍മാരില്‍ ആ മികവ് കാട്ടാന്‍ ആരുമില്ലെന്നുള്ളത് കൊണ്ടായിരുന്നു പലരും അഫ്‌ഗാന് ഇപ്രാവശ്യവും ലോകകപ്പില്‍ അധികം സാധ്യതകള്‍ കല്‍പ്പിക്കാതിരുന്നതും. എന്നാല്‍, അവിടെയും ഏവരേയും ഞെട്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു.

അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം

അഫ്‌ഗാന്‍റെ അഞ്ച് ബാറ്റര്‍മാരും ലോകകപ്പില്‍ 250ന് മുകളില്‍ റണ്‍സ് കണ്ടെത്തി. ലോകകപ്പില്‍ ഒരു അഫ്‌ഗാന്‍ താരത്തിന്‍റെ ആദ്യ സെഞ്ച്വറി അടിച്ച് ചരിത്രം നേട്ടം സ്വന്തമാക്കിയ ഇബ്രാഹിം സദ്രാന്‍ 376 റണ്‍സുമായി അവരുടെ ലീഡിങ് റണ്‍ സ്കോററായി. അസ്‌മത്തുള്ള ഒമര്‍സായി, റഹ്മത്ത് ഷാ, ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി എന്നിവര്‍ ഇനി വരാനിരിക്കുന്ന വമ്പന്‍ പോരുകളില്‍ അഫ്‌ഗാന്‍റെ പ്രതീക്ഷയാണ്.

ഇബ്രാഹിം സദ്രാന്‍

പരിശീലകന്‍ ജൊനാഥന്‍ ട്രോട്ടിന്‍റെ തന്ത്രങ്ങള്‍, മെന്‍റര്‍ അജയ് ജഡേജയുടെ ഉപദേശങ്ങള്‍... ഇവയെല്ലാം കളത്തില്‍ നടപ്പിലാക്കിയ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും കൂട്ടരും... അതേ അവരുടെ മടക്കം തല ഉയര്‍ത്തി തന്നെയാണ്, തങ്ങള്‍ എവിടെയും എത്തില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും ഉറപ്പിച്ചുകൊണ്ടാണ് അഫ്‌ഗാന്‍ ക്രിക്കറ്റ് ടീം മടങ്ങുന്നത്.

Also Read :പ്രോട്ടീസിന് മുന്നില്‍ മുട്ടിടറി അഫ്‌ഗാന്‍; കാണികളുടെ മനം നിറച്ചുവെങ്കിലും തോറ്റുമടങ്ങി 'അട്ടിമറി' വീരന്മാര്‍

ABOUT THE AUTHOR

...view details