കേരളം

kerala

ETV Bharat / sports

Afghanistan Players In Cricket World Cup 2023 : ഇവരാണ് ആ അഞ്ച് പേർ, കിരീടം തേടിയെത്തുന്ന അഫ്‌ഗാന്‍റെ പ്രതീക്ഷകൾ

Afghanistan Players To Watch Out For CWC 2023 : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ നിരയിലെ അഞ്ച് പ്രധാന താരങ്ങള്‍.

By ETV Bharat Kerala Team

Published : Oct 2, 2023, 1:58 PM IST

Cricket World Cup 2023  Top Five Afghanistan Players In Cricket World Cup  Afghanistan Players To Watch Out For CWC 2023  Rashid Khan ODI Stats  Cricket World Cup 2023 Afghanistan Team  എകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ലോകകപ്പ് അഫ്‌ഗാനിസ്ഥാന്‍ നിരയിലെ പ്രധാന താരങ്ങള്‍  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ് അഫ്‌ഗാനിസ്ഥാന്‍ ടീം  റാഷിദ് ഖാന്‍ മുജീബ് ഉര്‍ റഹ്മാന്‍ മുഹമ്മദ് നബി
Top Five Afghanistan Players In Cricket World Cup 2023

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍(Cricket World Cup 2023) അവകാശപ്പെടാന്‍ വലിയ ചരിത്രങ്ങളൊന്നുമില്ലാതെയാണ് അഫ്‌ഗാനിസ്ഥാന്‍ ഇക്കുറി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ആകെ ഒരു ജയം മാത്രമാണ് അവര്‍ക്ക് നേടാനായിട്ടുള്ളത്. അതില്‍ നിന്നും വലിയ മാറ്റം ഇക്കുറി അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ വമ്പന്‍ അട്ടിമറികള്‍ നടത്താന്‍ കെല്‍പ്പുള്ള ടീമാണ് അഫ്‌ഗാനിസ്ഥാനെന്ന് നിസംശയം പറയാം.

റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ള ലോകോത്തൊര സ്പിന്നര്‍മാരിലാണ് അഫ്‌ഗാന്‍റെ പ്രതീക്ഷകള്‍ മുഴുവന്‍. യുവനിരയ്‌ക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങളും ഇക്കുറി അവര്‍ക്കൊപ്പമുണ്ട്. ഹഷ്‌മത്തുള്ള ഷാഹിക്ക് കീഴില്‍ ലോകകപ്പില്‍ വമ്പന്‍ പ്രതീക്ഷകളുമായെത്തുന്ന അഫ്‌ഗാന്‍ നിരയിലെ അഞ്ച് പ്രധാന താരങ്ങളെ പരിചയപ്പെടാം.

  • റാഷിദ് ഖാന്‍

ലോകകപ്പില്‍ അഫ്‌ഗാന്‍ നിരയില്‍ അവരുടെ പ്രധാനപ്പെട്ട താരമാണ് ലെഗ്‌ സ്‌പിന്നറായ റാഷിദ് ഖാന്‍ (Rashid Khan). നിലവില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനാണ് 25കാരനായ താരം. രാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ 94 മത്സങ്ങള്‍ അഫ്‌ഗാനിസ്ഥാനായി കളിച്ചിട്ടുള്ള താരം 4.21 എക്കോണമിയില്‍ 172 വിക്കറ്റുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.

റാഷിദ് ഖാന്‍

പന്ത് കൊണ്ട് മാത്രമല്ല, നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും മത്സരം അനുകൂലമാക്കാന്‍ കഴിവുള്ള താരം കൂടിയാണ് റാഷിദ് ഖാന്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരം 106.32 പ്രഹരശേഷിയില്‍ 1211 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ച്വറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട് (Rashid Khan ODI Stats).

  • മുജീബ് ഉര്‍ റഹ്മാന്‍

അഫ്‌ഗാന്‍ നിരയിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് 22 കാരനായ മുജീബ് ഉര്‍ റഹ്മാന്‍ (Mujeeb Ur Rahman). ഇതുവരെ അഫ്‌ഗാനിസ്ഥാന് വേണ്ടി 66 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 93 വിക്കറ്റാണ് നേടിയിട്ടുള്ളത്.

മുജീബ് ഉര്‍ റഹ്മാന്‍

സമീപകാലത്തായി ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന മുജീബ് നിലവില്‍ ഐസിസി ബൗളര്‍മാരുടെ ഏകദിന റാങ്കിങ്ങിലെ മൂന്നാം സ്ഥാനക്കാരനാണ്.

  • മുഹമ്മദ് നബി

പരിചയ സമ്പന്നനും മുന്‍ നായകനുമായ മുഹമ്മദ് നബിയാണ് (Mohammad Nabi) അഫ്‌ഗാന്‍ നിരയിലെ മറ്റൊരു പ്രധാന താരം. ഓള്‍റൗണ്ടറായ നബി 147 മത്സരങ്ങളില്‍ നിന്നും 3,153 റണ്‍സാണ് ഇതുവരെ ഏകദിന ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 16 അര്‍ധസെഞ്ച്വറിയും സ്‌കോര്‍ ചെയ്യാന്‍ മുഹമ്മദ് നബിക്ക് സാധിച്ചിട്ടുണ്ട്.

മുഹമ്മദ് നബി

പന്തുകൊണ്ടും മികവ് കാട്ടിയിട്ടുള്ള താരമാണ് മുഹമ്മദ് നബി. 4.3 എക്കോണമി റേറ്റില്‍ 154 വിക്കറ്റാണ് 38കാരനായ താരം സ്വന്തമാക്കിയിട്ടുള്ളത്.

  • ഇബ്രാഹിം സദ്രാന്‍

അഫ്‌ഗാന്‍ നിരയിലെ പ്രധാന ബാറ്റര്‍മാരിലൊരാളാണ് ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran). 21കാരനായ യുവതാരം ഇതുവരെ 19 ഏകദിന മത്സരങ്ങളിലാണ് അഫ്‌ഗാനായി പാഡണിഞ്ഞിട്ടുള്ളത്.

ഇബ്രാഹിം സദ്രാന്‍

53.58 ശരാശരിയില്‍ 911 റണ്‍സാണ് താരത്തിന്‍റെ ഏകദിന കരിയറിലെ ഇതുവരെയുള്ള സമ്പാദ്യം.

  • റഹ്മാനുള്ള ഗുര്‍ബാസ്

അഫ്‌ഗാനിസ്ഥാന്‍റെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് റഹ്മാനുള്ള ഗുര്‍ബാസ് (Rahmanullah Gurbaz). ഇതുവരെ 26 മത്സരങ്ങളില്‍ അഫ്‌ഗാനിസ്ഥാന്‍ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയ താരം 38.32 ശരാശരിയില്‍ 958 റണ്‍സ് നേടിയിട്ടുണ്ട്.

റഹ്മാനുള്ള ഗുര്‍ബാസ്

അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തുന്ന ഗുര്‍ബാസിന്‍റെ ഏകദിന കരിയറിലെ സ്‌ട്രൈക്ക് റേറ്റ് 134.58 ആണ്. ഈ ലോകകപ്പില്‍ ടീമിന് മികച്ച തുടക്കം നല്‍കാനുള്ള ഉത്തരവാദിത്വമുള്ള താരം കൂടിയാണ് റഹ്മാനുള്ള ഗുര്‍ബാസ്.

Also Read :Cricket World Cup 2023 Afghanistan Team: ലക്ഷ്യം ലോക കിരീടം തന്നെ, സ്വപ്‌നക്കുതിപ്പ് നടത്താൻ അഫ്‌ഗാനിസ്ഥാൻ

ABOUT THE AUTHOR

...view details