കേരളം

kerala

ETV Bharat / sports

ഹർഭജൻ സിങ്ങിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌ത് ആം ആദ്‌മി പാര്‍ട്ടി

രാജ്യസഭയില്‍ ഒഴിവുവരുന്ന 13 സീറ്റുകളിലേക്ക് ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ്

AAP announces four names for Rajya Sabha seats  Harbhajan Singh, Prof Sandeep Pathak, Raghav Chadha and Ashok Mittal have been nominated for Rajya Sabha  Harbhajan Singh  ഹർഭജൻ സിങ്ങിനെ ആംആദ്‌മി പാര്‍ട്ടി രാജ്യസഭയിലേക്ക് നാമനിർദേശം  aam aadmi party  ആംആദ്‌മി പാര്‍ട്ടി  ഹർഭജൻ സിങ്  ഹർഭജൻ സിങ് രാജ്യ സഭയിലേക്ക്
ഹർഭജൻ സിങ്ങിനെ ആംആദ്‌മി പാര്‍ട്ടി രാജ്യസഭയിലേക്ക് നാമനിർദേശം

By

Published : Mar 21, 2022, 3:09 PM IST

ചണ്ഡിഗഡ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ ആംആദ്‌മി പാര്‍ട്ടി (എഎപി) രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌തു. ഹര്‍ഭജനൊപ്പം എഎപി എംഎൽഎ രാഘവ് ഛദ്ദ, ഐഐടി ഡൽഹി ഫാക്കൽറ്റി സന്ദീപ് പഥക് എന്നിവരുൾപ്പടെ അഞ്ച് സ്ഥാനാര്‍ഥികളെയാണ് എഎപി പഞ്ചാബില്‍ നിന്നും നാമനിർദേശം ചെയ്‌തിരിക്കുന്നത്.

വിദ്യാഭ്യാസ വിദഗ്‌ധന്‍ അശോക് കുമാർ മിത്തല്‍, വ്യവസായിയായ സഞ്ജീവ് അറോറ എന്നിവരാണ് പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്കുള്ള എഎപിയുടെ മറ്റ് രണ്ട് സ്ഥാനാര്‍ഥികളെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

also read: Tennis | നദാല്‍ വീണു; ഇന്ത്യൻ വെൽസ് കിരീടം ടൈലർ ഫ്രിറ്റ്സിന്

രാജ്യസഭയിലെ ഒഴിവുവരുന്ന 13 സീറ്റുകളിലേക്ക് ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. അസം, ഹിമാചൽ പ്രദേശ്, കേരളം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഏപ്രിൽ 2ന് വിരമിക്കുമ്പോൾ പഞ്ചാബിൽ നിന്നുള്ള അഞ്ച് അംഗങ്ങൾ ഏപ്രിൽ 9നാണ് പദവിയൊഴിയുന്നത്.

ABOUT THE AUTHOR

...view details