മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മ (Rohit Sharma) പടിയിറങ്ങിയാല്‍ ആരാവും പകരമെത്തുകയെന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. 36-കാരനായ രോഹിത് അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രോഹിത്തിന്‍റെ പകരക്കാരനായി ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് രണ്ട് പേരുകളുമായി രംഗത്ത് എത്തിയിരിക്കുയാണ് മുന്‍ താരം ആകാശ് ചോപ്ര.
രോഹിത്തിന്‍റെ അഭാവത്തില്‍ ജസ്‌പ്രീത് ബുംറ, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും മറ്റ് രണ്ട് പേരുകളാണ് ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. റിഷഭ് പന്താവും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അതു ശുഭ്‌മാന്‍ ഗില്ലാണെന്നും മുന്‍ താരം പറഞ്ഞു. (Aakash Chopra pick Rishabh Pant and Shubman gill to replace Rohit Sharma as India Test Team captain)
"ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ദീര്‍ഘകാലത്തേക്ക് നോക്കുകയാണെങ്കില്‍ അതു ശുഭ്‌മാന്‍ ഗില്ലാവാനാണ് സാധ്യത. എന്നാല്‍ രോഹിത് ശര്‍മയ്‌ക്ക് പകരം റിഷഭ് പന്താവും ആ സ്ഥാനത്തേക്ക് എത്തുക. ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ പന്ത് തനി തങ്കം തന്നെയാണ്" ആകാശ് ചോപ്ര പറഞ്ഞു. പന്ത് ഗെയിം ചെയ്‌ഞ്ചറാണെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു (Aakash Chopra on Rishabh Pant ).
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കുന്നതിനായി ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.