കേരളം

kerala

ETV Bharat / sports

Aakash Chopra On Sanju Samson Exclusion : സഞ്‌ജുവിനെ ഒഴിവാക്കി ഇന്ത്യ സ്വയം കുഴിയെടുത്തു, വൈകാതെ അതില്‍ വീഴും : ആകാശ് ചോപ്ര

Aakash Chopra on India vs Pakistan match പാകിസ്ഥാനെതിരായ മത്സരം ഇന്ത്യയ്‌ക്ക് എളുപ്പമായിരിക്കില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര

Aakash Chopra on Sanju Samson Exclusion  Asia Cup 2023 India Squad  Aakash Chopra  Sanju Samson  സൂര്യകുമാര്‍ യാദവ്  തിലക് വര്‍മ  കെഎൽ രാഹുൽ  KL Rahul  സഞ്‌ജു സാംസണ്‍  ആകാശ് ചോപ്ര  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023
Aakash Chopra on Sanju Samson Exclusion

By ETV Bharat Kerala Team

Published : Sep 1, 2023, 8:04 PM IST

മുംബൈ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിനുള്ള ഇന്ത്യയുടെ പ്രധാന സ്‌ക്വാഡില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല (Asia Cup 2023 India Squad). കെഎല്‍ രാഹുലിന് (KL Rahul) 'നിസാര' പരിക്കുള്ളതിനാല്‍ ബാക്കപ്പ്‌ താരമായാണ് സഞ്‌ജുവിന് (Sanju Samson) ഇടം ലഭിച്ചത്. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയാത്ത രാഹുല്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ലെന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സഞ്‌ജുവിനെ പ്രധാന സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര (Aakash Chopra on Sanju Samson Exclusion). സഞ്‌ജുവിനെ പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതിലൂടെ ഇന്ത്യന്‍ ടീം സ്വയം പ്രശ്നത്തിലായതായാണ് ആകാശ് ചോപ്ര (Aakash Chopra) പറയുന്നത്.

"മധ്യനിര ബാറ്ററായാണ് കെഎല്‍ രാഹുലിനെ കളിപ്പിക്കാന്‍ ഉദേശിച്ചതെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ സഞ്ജു സാംസണെയും ടീമിലെടുക്കണമായിരുന്നു. സെലക്ഷന്‍ അത്തരത്തിലായിരുന്നുവെങ്കില്‍ നിങ്ങൾക്ക് മറ്റ് കാര്യങ്ങൾ മാറ്റേണ്ടി വരില്ലായിരുന്നു.

പക്ഷേ അത് ചെയ്യാതിരുന്നാൽ, ഇപ്പോഴത്തെ വിക്കറ്റ് കീപ്പർമാരിൽ ഒരാൾ മധ്യനിര ബാറ്ററും മറ്റൊരാൾ ഓപ്പണറുമാണ്. ഇതുവഴി സ്വയം വീഴാനുള്ള കുഴിയെടുക്കുകയാണ് നിങ്ങള്‍ ചെയ്‌തത്. അധികം വൈകാതെ തന്നെ സ്വന്തമായി കുഴിച്ച കുഴിയില്‍ നിങ്ങള്‍ വീഴും"- ആകാശ് ചോപ്ര പറഞ്ഞു.

ALSO READ: Ravi Shastri On IND vs PAK Match : 'ഇന്ത്യ ശക്തര്‍, പക്ഷേ പാകിസ്ഥാന് അതിന് കഴിഞ്ഞിട്ടുണ്ട്' ; വമ്പന്‍ നിരീക്ഷണവുമായി രവി ശാസ്‌ത്രി

തിലകിനോ സൂര്യയ്‌ക്കോ അവസരം നല്‍കേണ്ടി വരും :ഇന്ത്യയുടെ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരില്‍ ഒരാള്‍ക്ക് അവസരം നല്‍കേണ്ടി വരുമെന്നും ആകാശ് ചോപ്ര പറഞ്ഞു. "നിങ്ങൾ തിലക് വർമയെയും (Suryakumar Yadav) സൂര്യകുമാർ യാദവിനെയും (Suryakumar yadav) ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യരുടെ ഫോമിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണയുമില്ല, കെഎൽ രാഹുൽ ഏത് ഫോമിലായാകും തിരികെ വരുന്നതെന്നും നിങ്ങൾക്കറിയില്ല.

അതിനാൽ തന്നെ, തിലക് വർമ, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ക്കെങ്കിലും അവസരം നല്‍കേണ്ടി വന്നേക്കും. ഇതുവരെ ഒരു ഏകദിന മത്സരം പോലും കളിക്കാത്ത താരമാണ് തിലക് വർമ. സൂര്യകുമാർ യാദവ് കുറച്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല"- ആകാശ് ചോപ്ര പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരം ഇന്ത്യയ്‌ക്ക് എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി (Aakash Chopra on India vs Pakistan match). "ആ മത്സരം നിങ്ങള്‍ക്ക് വിജയിക്കേണ്ടതായുണ്ട്. മുന്നിലുള്ള അവസരമിതാണ്. ചെയ്യാനുള്ളതെന്താണോ, അതെല്ലാം തന്നെ അവിടെ ചെയ്യേണ്ടതുണ്ട്"- ആകാശ് ചോപ്ര പറഞ്ഞുനിര്‍ത്തി.

ALSO READ: Matthew Hayden On India vs Pakistan Match : പാക് പേസ് ത്രയത്തെ നേരിടേണ്ടതിങ്ങനെ ; ഇന്ത്യക്ക് തന്ത്രമോതി മാത്യു ഹെയ്‌ഡന്‍

ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad):രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, തിലക് വർമ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

ABOUT THE AUTHOR

...view details