കേരളം

kerala

ETV Bharat / sports

'അര്‍ഷ്‌ദീപിന് പഴയ മികവില്ല, ആവേശ് ഖാന് അതിന് പറ്റുകയുമില്ല'; ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഡെത്ത് ബോളിങ് പ്രശ്‌നമെന്ന് ആകാശ് ചോപ്ര - അര്‍ഷ്‌ദീപ് സിങ്ങിനെക്കുറിച്ച് ആകാശ് ചോപ്ര

Aakash Chopra on India death bowling: ടി20 ലോകകപ്പ് വിജയിക്കണമെങ്കില്‍ ഇന്ത്യ തങ്ങളുടെ ഡെത്ത് ബോളിങ് മെച്ചപ്പെടുത്തണമെന്ന് ആകാശ് ചോപ്ര.

Aakash Chopra on India death bowling  T20 World Cup 2024  Aakash Chopra on Arshdeep Singh  India vs South Africa  ആകാശ് ചോപ്ര ഇന്ത്യന്‍ ഡെത്ത് ബോളിങ്  ടി20 ലോകകപ്പ് 2024  അര്‍ഷ്‌ദീപ് സിങ്  അര്‍ഷ്‌ദീപ് സിങ്ങിനെക്കുറിച്ച് ആകാശ് ചോപ്ര  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Aakash Chopra on India death bowling T20 World Cup 2024 Arshdeep Singh

By ETV Bharat Kerala Team

Published : Dec 6, 2023, 3:00 PM IST

മുംബൈ: സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പും (Cricket World Cup 2023) കൈവിട്ടതോടെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ള അടുത്ത അവസരം 2024-ലെ ടി20 ലോകകപ്പാണ്. ടൂര്‍ണമെന്‍റിനായി സ്‌പെഷ്യലിസ്റ്റുകളടങ്ങിയ ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഡെത്ത് ബോളിങ് പ്രശ്‌നമാകുമെന്നാണ് മുന്‍ താരമായ ആകാശ് ചോപ്ര പറയുന്നത്. (Aakash Chopra on India death bowling)

ഓള്‍ഫോര്‍മാറ്റ് പരമ്പരയ്‌ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകാന്‍ ഒരുങ്ങവെയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍ (India vs South Africa). ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 ടീമിന്‍റെ ഭാഗമായ അര്‍ഷ്‌ദീപ് സിങ്ങിന് തന്‍റെ പഴയ മികവ് പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും ഇന്ത്യയുടെ മുന്‍ താരം അഭിപ്രായപ്പെട്ടു. (Aakash Chopra on Arshdeep Singh)

"ജസ്‌പ്രീത് ബുംറയല്ലാതെ ഇന്ത്യയ്‌ക്ക് അധികം ഡെത്ത് ബോളിങ് സ്‌പെഷ്യലിസ്റ്റുകളില്ല. ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഡെത്ത് ബോളിങ് പ്രശ്‌നം തന്നെയാവും. കാരണം ടൂര്‍ണമെന്‍റില്‍ പകല്‍ മത്സരങ്ങളുണ്ടാവും. അതിനാല്‍ റിവേഴ്‌സ് സ്വിംഗും നിര്‍ണായകമാവും. നിലവില്‍ അർഷ്‌ദീപ് അത് നന്നായി ചെയ്യുന്നില്ല"- ആകാശ് ചോപ്ര പറഞ്ഞു.

ടി20 ലോകകപ്പിന് (T20 World Cup 2024) മുമ്പ് ഇന്ത്യ തങ്ങളുടെ ഡെത്ത് ബോളിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഓസ്‌ട്രേലിയയ്‌ക്ക് എതിരായ അഞ്ചാം ടി20യിലെ അവസാന ഓവര്‍ നന്നായി തന്നെ എറിയാന്‍ അര്‍ഷ്‌ദീപിന് കഴിഞ്ഞിരുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തേത് പോലെയൊരു മികവിലേക്ക് അവന്‍ എത്തുന്നില്ല.

ടി20 ലോകകപ്പില്‍ ആരാവും അവസാന ഓവറുകള്‍ എറിയുക. ആവേശ് ഖാനെ പറ്റില്ല, മുകേഷ് കുമാര്‍ ഏറെക്കുറെ കൊള്ളാം. പിന്നെ ഷമിയും സിറാജും. ടൂര്‍ണമെന്‍റില്‍ ഡെത്ത് ബോളിങ് ഇന്ത്യയ്‌ക്ക് ഒരു പ്രശ്‌നം തന്നെ ആയേക്കും. കിരീടം നേടണമെങ്കില്‍ ഇന്ത്യ ഇതില്‍ പ്രവര്‍ത്തിച്ചേ പറ്റൂ" ആകാശ് ചോപ്ര പറഞ്ഞു.

2013-ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കീരിടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് ശേഷം വിവിധ ടൂര്‍ണമെന്‍റികളില്‍ സെമി ഫൈനലുകളിലും ഫൈനലുകളിലും വച്ച് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ഇക്കുറി സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ മിന്നും കുതിപ്പായിരുന്നു രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ കളിച്ച ഇന്ത്യ നടത്തിയത്. എന്നാല്‍ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങി.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള വെറ്ററന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ സൂര്യകുമാര്‍ യദാവിന് കീഴിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇറങ്ങുന്നത്.

ALSO READ: ഇയാളിത് ചിരിപ്പിച്ച് കൊല്ലും; ബാറ്റിങ്ങിനിടെ ഫീല്‍ഡിങ്ങുമായി ബാബര്‍ അസം- വിഡിയോ കാണാം...

ABOUT THE AUTHOR

...view details