ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് സെമി ഫൈനലിൽ ഇന്ത്യൻ സൂപ്പർ താരം പി വി സിന്ധു പുറത്ത്. തായ്‌ലന്‍ഡിന്‍റെ ലോക എട്ടാം നമ്പർ താരം രചനോക് ഇന്‍റാനോണെക്കെതിരെ 2-1 നായിരുന്നു തോൽവി. സ്കോർ 21-15, 9-21, 14-21.
Indonesia Open : സെമിയിൽ അടിപതറി സിന്ധു, തോൽവിയോടെ പുറത്ത് - സിന്ധുവിനെ അട്ടിമറിച്ച് രചനോക്
Sindhu Loses In Indonesia Open : ഇന്തോനേഷ്യന്‍ ഓപ്പണ്‍ വനിത സിംഗിൾസ് വിഭാഗത്തിൽ തായ്‌ലന്‍ഡിന്‍റെ രചനോക് ഇന്‍റാനോണെക്കെതിരെ 2-1 ന് തോറ്റ് സിന്ധു
INDONESIA OPEN: ഇന്തോനേഷ്യന്‍ ഓപ്പണ്‍; സെമിയിൽ അടിപതറി സിന്ധു, തോൽവിയോടെ പുറത്ത്
ALSO READ:'വിരാട് കോലി ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റർ'; പ്രശംസിച്ച് മുഹമ്മദ് ആമിർ: Mohammad Amir
ആദ്യ സെറ്റ് 21-15 സിന്ധു അനായാസം നേടിയെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളിൽ രചനോക് അട്ടിമറി നടത്തുകയായിരുന്നു. രണ്ടാം സെറ്റ് സിന്ധുവിന് ഒരവസരം പോലും നൽകാതെ 9-21ന് രചനോക് സ്വന്തമാക്കി. വാശിയേറിയ മൂന്നാം സെറ്റിലും സിന്ധുവിനെ 14-21 ന് അട്ടിമറിച്ച് തായ്‌ലന്‍ഡ് താരം വിജയം സ്വന്തമാക്കുകയായിരുന്നു.