കേരളം

kerala

ETV Bharat / sports

ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്‌സ്; പിവി സിന്ധു രണ്ടാം റൗണ്ടില്‍ - പിവി സിന്ധു വാർത്ത

ലോക ചാമ്പ്യനും ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവുമായ പിവി സിന്ധു ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ ജാപ്പനീസ് താരം സായക തകാഹാഷിയെ നേരിടും

PV Sindhu News  Indonesia Masters News  Jakarta News  പിവി സിന്ധു വാർത്ത  പിവി സിന്ധു വാർത്ത  ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് വാർത്ത
സിന്ധു

By

Published : Jan 15, 2020, 8:14 PM IST

ജക്കാർത്ത: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ ജാപ്പനീസ് താരം അയ ഒഹോരിയെ പരാജയപെടുത്തിയാണ് ലോക ചാമ്പ്യനും ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവുമായ സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോർ: 14-21, 21-15, 21-11. 59 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം ഒഹോരിയ സ്വന്തമാക്കയപ്പോൾ തുടർന്നുള്ള രണ്ട് ഗെയിമുകളിലും സിന്ധു തിരിച്ചുവരവ് നടത്തി മത്സരം സ്വന്തമാക്കി. ജപ്പാന്‍റെ 20-ാം സീഡായ ഓഹോരിയക്കെതിരെ തുടർച്ചയായ പത്താമത്തെ വിജയമാണ് ഇന്ത്യയുടെ അഞ്ചാം സീഡായ സിന്ധു സ്വന്തമാക്കുന്നത്.

സിന്ധു രണ്ടാം റൗണ്ടില്‍ ജാപ്പനീസ് താരം സായക തകാഹാഷിയെ നേരിടും. നേരത്തെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് തകാഹാഷി രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോർ: 14-21, 21-15, 21-1. ആദ്യ ഗെയിം സൈന സ്വന്തമാക്കയിപ്പോൾ രണ്ടാം റൗണ്ടില്‍ തിരിച്ചുവരവ് നടത്തിയ ജപ്പാനീസ് താരം മൂന്നാം റൗണ്ടില്‍ പൂർണാധിപത്യം പുലർത്തി.

ABOUT THE AUTHOR

...view details