കേരളം

kerala

ETV Bharat / sports

ഡെൻമാര്‍ക്ക് ഓപ്പണ്‍; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, സമീര്‍ വര്‍മ ക്വാർട്ടറിൽ പുറത്ത് - PV SINDHU

ആദ്യ സെറ്റ് കഴിഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ് താരത്തിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല

ഡെൻമാര്‍ക്ക് ഓപ്പണ്‍  DENMARK OPEN  സമീര്‍ വര്‍മ  SAMEER VARMA  ടോമി സുഗാറിറ്റോ  പി.വി സിന്ധു  PV SINDHU  കിഡംബി ശ്രീകാന്ത്
ഡെൻമാര്‍ക്ക് ഓപ്പണ്‍ ; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, സമീര്‍ വര്‍മ ക്വാർട്ടറിൽ പുറത്ത്

By

Published : Oct 23, 2021, 5:21 PM IST

ഒഡെന്‍സി: ഡെൻമാര്‍ക്ക് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിൽ ഇന്ത്യയുടെ സമീര്‍ വര്‍മ പുറത്ത്. പുരുഷന്മാരുടെ സിംഗിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ മത്സരം പൂർത്തിയാക്കാനാകാതെയാണ് തോല്‍വി വഴങ്ങിയാണ് സമീർ പുറത്തായത്. ഇതോടെ ടൂർണമെന്‍റിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

ഇന്‍ഡൊനീഷ്യയുടെ ടോമി സുഗാറിറ്റോയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. ആദ്യ സെറ്റ് സുഗാറിറ്റോ 21-17 ന് സ്വന്തമാക്കിയിരുന്നു. തുടർന്ന് രണ്ടാം സെറ്റില്‍ പരിക്കുപറ്റിയതോടെ സമീര്‍ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ALSO READ :ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : ക്വാര്‍ട്ടർ ഫൈനലിൽ അടിതെറ്റി പി.വി സിന്ധു, തോൽവിയോടെ പുറത്ത്

ഇന്നലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി സിന്ധുവും തോൽവിയോടെ പുറത്തായിരുന്നു. കൊറിയയുടെ ആന്‍ സെയങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോൽവി വഴങ്ങിയത്. ഇന്ത്യയുടെ മറ്റൊരു പ്രധാന താരം കിഡംബി ശ്രീകാന്തും നേരത്തേ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

ABOUT THE AUTHOR

...view details