ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം സൈന നെഹ്‌വാൾ ബിജെപിയില്‍. ഡല്‍ഹിയില്‍ വെച്ച് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാർട്ടി നീക്കം. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. 29-കാരിയായ സൈന ഹരിയാന സ്വദേശിനിയാണ്.
സൈന നെഹ്‌വാൾ ബിജെപിയില്‍ - സൈന നെഹ്‌വാൾ വാർത്ത
24 അന്താരാഷ്‌ട്ര ബാഡ്‌മിന്‍റണ്‍ കിരീടങ്ങള്‍ നേടിയ സൈന 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു
സൈന
24 അന്താരാഷ്ട്ര ബാഡ്‌മിന്‍റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. ബാഡ്‌മിന്‍റണ്‍ താരങ്ങളുടെ പട്ടികയില്‍ താരം 2015ല്‍ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. പ്രകാശ് പദുക്കോണിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സൈന. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ താരം വെങ്കല മെഡലും സ്വന്തമാക്കി. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്‌മിന്‍റൺ താരം കൂടിയാണ് സൈന.