ക്വാലാലംപൂർ:മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റില്‍ സൈന നെഹ്‌വാളിന് പിന്നാലെ ഇന്ത്യന്‍ താരം പി.വി സിന്ധുവും ക്വാർട്ടർ ഫൈനലിലെത്തി. അതേസമയം രണ്ടാം റൗണ്ട് മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പുരുഷ താരം എച്ച്.എസ് പ്രണോയ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.
മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍; സിന്ധു ക്വാർട്ടറില്‍, പ്രണോയ് പുറത്ത് - പി.വി സിന്ധു
ജപ്പാന്‍റെ അയാ ഒഹോരിയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ട് മത്സരം ജയിച്ചത്.
ജപ്പാന്‍റെ അയാ ഒഹോരിയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ട് മത്സരം ജയിച്ചത്. 38 മിനുട്ട് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സിന്ധുവിന് മുന്നില്‍ ഒഹോരിക്ക് ഒന്നു ചെയ്യാനായില്ല. സ്‌കോര്‍ 25-10,21-15
ടൂര്‍ണമെന്‍റിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ജപ്പാന്‍റെ കെന്‍റോ മോമോട്ടോയോട് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് എച്ച് എസ് പ്രണോയ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് . സ്‌കോര്‍ 14-21, 16-21. ജപ്പാന്‍റെ തന്നെ കാന്‍റാ സുനെയാമയെ പരാജയപ്പെടുത്തിയാണ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. 34 മിനുട്ടിനുള്ളില്‍ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ ജയിച്ച ആദ്യ മത്സരത്തിലെ പ്രകടനം പ്രണോയിക്ക് രണ്ടാം റൗണ്ടില്‍ പുറത്തെടുക്കാനായില്ല.