ലക്നൗ:ഇന്ത്യയുടെ 12-ാം സീഡ് കിഡംബി ശ്രീകാന്ത് സയ്യദ് മോദി ഇന്റർനാഷണല്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ട് മത്സരത്തില്‍ റഷ്യയുടെ വ്ളാഡിമിർ മാല്‍കോവിനെ പരാജയപെടുത്തി. 36 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകൾക്കാണ് മാല്‍കോവിനെ പരാജയപ്പെടുത്തിയത്. സ്ക്കോർ: 21-12, 21-11. രണ്ടാം റൗണ്ടില്‍ ശ്രീകാന്ത് ഇന്ത്യയുടെ തന്നെ പാരുപള്ളി കശ്യപിനെ നേരിടും.
ഫ്രഞ്ച് താരം ലൂക്കാസ് കൊർവീ മത്സരത്തില്‍ നിന്നും വിട്ട് നിന്നതിനെ തുടർന്ന് കശ്യപ് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.