കേരളം

kerala

മലേഷ്യന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും; ആശങ്കകള്‍ക്ക് വിരാമമിട്ട് ബി‌എ‌ഐ

By

Published : May 1, 2021, 12:19 PM IST

മേയ് 25 മുതൽ 30 വരെയാണ് മലേഷ്യന്‍ ഓപ്പണ്‍ മത്സരങ്ങള്‍ നടക്കുക.

Indian badminton  badminton  മലേഷ്യന്‍ ഓപ്പണ്‍  ബി‌എ‌ഐ  സിങ്കപ്പൂർ ഓപ്പണ്‍  ഇന്ത്യന്‍ താരങ്ങള്‍  കൊവിഡ്  covid
മലേഷ്യന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും; ആശങ്കകള്‍ക്ക് വിരാമമിട്ട് ബി‌എ‌ഐ

ന്യൂഡല്‍ഹി: മലേഷ്യന്‍ ഓപ്പണിനായി ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങള്‍ അടുത്ത മാസം ദോഹ വഴി മലേഷ്യയിലേക്ക് പോകുമെന്നും തുടർന്ന് ജൂൺ മാസത്തിൽ നടക്കുന്ന സിങ്കപ്പൂർ ഓപ്പണിനായി സിങ്കപ്പൂരിലേക്ക് പോകുമെന്നും ബാഡ്മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബി‌എ‌ഐ) അറിയിച്ചു. മേയ് 25 മുതൽ 30 വരെയാണ് മലേഷ്യ ഓപ്പണ്‍ മത്സരങ്ങള്‍ നടക്കുക. ജൂൺ ഒന്ന് മുതൽ ആറ് വരെയാണ് സിങ്കപ്പൂർ ഓപ്പണ്‍.

ഒളിമ്പിക് യോഗ്യത കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവസാന ടൂർണമെന്‍റുകളാണ് ഇവ രണ്ടും. അതേസമയം കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയതിനാൽ ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ബി‌എ‌ഐയുടെ അറിയിപ്പോടെ ഇത്തരം ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്.

read more: രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കളിമണ്‍ കോര്‍ട്ടില്‍ വിജയം പിടിച്ച് നവോമി ഒസാക്ക

അതേമയം രാജ്യത്തെ കൊവിഡ് സാഹചര്യം മോശമായതോടെ യോഗ്യത കലണ്ടറിന്‍റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ ടൂര്‍ണമെന്‍റുമായ ഇന്ത്യൻ ഓപ്പൺ നേരത്തെ മാറ്റി വച്ചിരുന്നു. മേയ് 11 മുതല്‍ 16 വരെ കെ.ഡി.ജാദവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇനിയെന്നാണ് മത്സരം നടത്തുകയെന്ന കാര്യത്തില്‍ ഇതേവരെ അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details