മനില: ഇന്ത്യന്‍ പുരഷ ടീം ബാഡ്‌മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ഫൈനലില്‍ കടന്നു. ക്വാർട്ടർ ഫൈനലില്‍ 3-2ന് തായ്‌ലാന്‍ഡിനെയാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ സെമിയില്‍ പരാജയപ്പെട്ടാലും ടീം ഇന്ത്യക്ക് വെങ്കല മെഡല്‍ ഉറപ്പിക്കാനാകും. ആദ്യ രണ്ട് സിംഗിൾസും തോറ്റതിനെ തുടർന്നാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്.
ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ സെമിയില്‍
തായ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍
ഡബിൾസ് മത്സരത്തില്‍ തായ്‌ലാന്‍ഡിന്‍റെ കിറ്റ്നുപോങ്, കെഡ്രന്‍-താനുപത് വിരിയ കുറ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 21-15, 16-21, 21-15. പിന്നാലെ സിംഗിൾസില്‍സുപ്പനു അവിങ്സനോണിനെ ഇന്ത്യയുടെ ലക്ഷ്യ സെന്നും പരാജയപ്പെടുത്തി. സ്‌കോർ 21-19, 21-18. നിർണായക ഡബിൾസ് മത്സരത്തില്‍ ചിരാഗ് ഷെട്ടി-കെ ശ്രീകാന്ത് സഖ്യം മാനെപോങ് ജോങ്ജിത്-നിപിറ്റിഫോണ്‍ പുങ്പൗപെറ്റ് കൂട്ടുകെട്ടിനെയും പരാജയപ്പെടുത്തിയതോടെ ടീം ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു.
സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ ടീം ഇന്ത്യ നേരിടും. ക്വാർട്ടറില്‍ ഫിലിപെയിന്‍സിനെ 3-0ത്തിന് പരാജയപ്പെടുത്തിയാണ് ഇന്തോനേഷ്യ സെമിയില്‍ കടന്നത്. അതേസമയം നേരത്തെ 2016-ല്‍ ടീം ഇന്ത്യ ഇന്‍ഡോനേഷ്യയോട് സെമിയില്‍ പരാജയപ്പെട്ടിരുന്നു.