ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരം. പുരുഷ വിഭാഗത്തില്‍ ഐഒസിയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡാണ് ഗോപിചന്ദിനെ തേടിയെത്തിയിരിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് ഗോപിചന്ദ് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഐഒസിയുടെ എന്‍ടൊറേജ് കമ്മീഷന്‍ വ്യക്തമാക്കി. ഒളിമ്പിക് താരങ്ങൾ, അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾ, ഐഒസിയുടെ എന്‍ടൊറേജ് കമ്മീഷന്‍ അംഗങ്ങൾ, ദേശീയ ഒളിമ്പിക് കമ്മിറ്റികൾ തുടങ്ങിയവരാണ് പുരസ്‌ക്കാരത്തിന് അർഹരായവരെ കണ്ടെത്തി നാമനിർദ്ദേശം ചെയ്യുന്നത്. നിലവില്‍ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതോ വിരമിച്ചതോ ആയ ഒളിമ്പിക് താരങ്ങളുടെ പരിശീലകരുടെ പേരാണ് പുരസ്‌ക്കാരത്തിനായി നിർദ്ദേശിക്കുക.
പുല്ലേല ഗോപിചന്ദിന് ഐഒസിയുടെ അംഗീകാരം - ഐഒസി വാർത്ത
ഐഒസിയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ദേശീയ ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന്
ഗോപിചന്ദ്
മുന്‍ ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം കൂടിയായ ഗോപിചന്ദിനെ 2004-ലില്‍ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 2009-ല്‍ ദ്രോണാചാര്യ പുരസ്‌ക്കാരവും 200-ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാരവും 1999-ല്‍ അർജുന അവാർഡും ഗോപിചന്ദിനെ തേടിയെത്തി. ഒളിമ്പിക് വെള്ളി മെഡല്‍ ജേത്രിയും ലോക ചാമ്പ്യനുമായ പിവി സിന്ധു ഉൾപ്പെടെ നിരവധി ബാഡ്‌മിന്‍റണ്‍ താരങ്ങൾ ഗോപിചന്ദിന് കീഴില്‍ ലോക നിലവാരത്തിലേക്ക് ഉയർന്നുവന്നിരുന്നു.