ഹൈദരാബാദ്: ടോക്കിയോ ഒളിംപിക്‌സിലേക്കുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഹൈദരാബാദിലെ ഇടിവി ഭാരത് ഓഫീസും സിന്ധു സന്ദര്‍ശിച്ചു. പ്രീമിയര്‍ ബാഡ്‌മിന്‍റണ്‍ ലീഗിലെ സിന്ധുവിന്‍റെ ടീമായ ഹൈദരാബാദ് ഹണ്ടേഴ്‌സിന്‍റെ ഉടമ ഡോ. വി.കെ റാവുവിനൊപ്പമാണ് സിന്ധു ഇടിവി ഭാരത് ഓഫീസിലെത്തിയത്. കഴിഞ്ഞ ഒളിംപിക്‌സില്‍ നേടിയ വെള്ളി ഇത്തവണ സ്വര്‍ണമാക്കി മാറ്റുകയാണ് തന്‍റെ ലക്ഷ്യമെന്ന് സിന്ധു പറഞ്ഞു. പ്രതീക്ഷകളുടെ ഭാരം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ജനങ്ങള്‍ തനിക്കായി ആര്‍ത്തുവിളിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു സിന്ധുവിന്‍റെ പ്രതികരണം.
EXCLUSIVE: ലക്ഷ്യം ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണമെന്ന് പി.വി സിന്ധു - ടോക്കിയോ ഒളിംപിക്സ്
ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഹൈദരാബാദിലെ ഇടിവി ഭാരത് ഓഫീസും പി.വി സിന്ധു സന്ദര്‍ശിച്ചു
ശക്തമായ ലേലത്തിനൊടുവിലാണ് താരത്തെ ഹൈദരാബാദ് ഹണ്ടേഴ്‌സ് സ്വന്തമാക്കിയത്. സിന്ധുവിനെ ടീമിലെത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോ. വി.കെ റാവു പറഞ്ഞു. ആദ്യ സീസണില്‍ അവധ വാരിയേഴ്‌സിനും രണ്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍സിനും വേണ്ടി മത്സരിച്ച ശേഷമാണ് സിന്ധു ഹൈദരാബാദിലെത്തിയത്. ജന്മനാടിനുവേണ്ടി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പിവി സിന്ധു പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിലേക്കുള്ള യോഗ്യതാമത്സരങ്ങളായതിനാല്‍ ഓരോ ടൂര്‍ണമെന്‍റിനും വലിയ പ്രാധാന്യമാണുള്ളതെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.