മാഡ്രിഡ്:ബാഡ്‌മിന്‍റണ്‍ കളത്തിലേക്കുള്ള മുന്‍ ലോക ചാമ്പ്യന്‍ കരോലിന മാരിന്‍റെ തിരിച്ച് വരവ് വൈകും. ഞായറാഴ്‌ച ആരംഭിക്കാനിരിക്കുന്ന ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനുണ്ടാവില്ലെന്ന് മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള മാരിന്‍ അറിയിച്ചു.
ഇടത് കാൽമുട്ടിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണയായി മുക്തയായതിന് ശേഷമേ കളിക്കളത്തിലേക്ക് തിരിച്ചെത്തൂവെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
“എപ്പോഴും ആരോഗ്യപരമായിരിക്കുന്നതിനാണ് ഞാന്‍ മുൻഗണ നല്‍കുന്നത്. ഇക്കാരണത്താലാണ് ലോക ചാമ്പ്യൻഷിപ്പ് കളിക്കേണ്ടെന്ന് ഞാനും എന്‍റെ ടീമും തീരുമാനിച്ചത്. പരിക്ക് 100 ശതമാനം ഭേദമാകുന്നത് വരെ, മത്സരത്തിലേക്ക് മടങ്ങിവരാനുള്ള ഔപചാരിക തീയതി പ്രഖ്യാപനം വേണ്ട എന്ന തീരുമാനവും ഞങ്ങൾ എടുത്തിട്ടുണ്ട്.