കേരളം

kerala

ETV Bharat / sports

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: ലക്ഷ്യാ സെന്നിന് സെമിയില്‍ തോല്‍വി - ലക്ഷ്യാ സെന്നിന് സെമിയില്‍ തോല്‍വി

world number one Viktor Axelsen beat Lakshya Sen: ഡെന്മാര്‍ക്കിന്‍റെ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടര്‍ ആക്‌സൽസണാണ് ലക്ഷ്യാ സെന്നിനെ കീഴടക്കിയത്.

BWF World Tour Finals  Lakshya Sen loses in semi-final  world number one Viktor Axelsen beat Lakshya Sen  ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്  ലക്ഷ്യാ സെന്നിന് സെമിയില്‍ തോല്‍വി  ലക്ഷ്യാ സെന്‍-വിക്‌ടര്‍ ആക്‌സൽസണ്‍
ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: ലക്ഷ്യാ സെന്നിന് സെമിയില്‍ തോല്‍വി

By

Published : Dec 4, 2021, 8:44 PM IST

ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ഇന്ത്യയുടെ ലക്ഷ്യാ സെന്നിന് തോല്‍വി. ഡെന്മാര്‍ക്കിന്‍റെ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടര്‍ ആക്‌സൽസണാണ് ലക്ഷ്യാ സെന്നിനെ കീഴടക്കിയത്.

39 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. സ്‌കോര്‍: 21-13, 21-11.

ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ തായ്‌ലന്‍ഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് ഡാനിഷ് താരത്തിന്‍റെ എതിരാളി. ആദ്യ സെമിയില്‍ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ലീ സി ജിയയെയാണ്‌ മൂന്ന് തവണ ലോക ജൂനിയര്‍ ചാമ്പ്യനായ കുന്‍ലാവുട്ട് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-18, 21-18.

അതേസമയം വനിതകളുടെ സിംഗില്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെമി ഫൈനലില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം.

also read: 'ഷാറൂഖ് ശകാരിച്ചു'; ഐപിഎല്‍ അനുഭവം വെളിപ്പെടുത്തി ജൂഹി ചൗള

ഒരു മണിക്കൂര്‍ 10 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം.സ്‌കോര്‍: 21-15, 15-21, 21-19. ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് കലാശപ്പോരാട്ടത്തില്‍ സിന്ധുവിന്‍റെ എതിരാളി.

ABOUT THE AUTHOR

...view details