ഹ്യുഎൽവ: ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ നിന്ന് ഇന്ത്യയുടെ ഇതിഹാസ താരം പിവി സിന്ധു പുറത്ത്. ക്വാർട്ടറിൽ ചൈനീസ് തായ്‌പോയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് നിലവിലെ ചാമ്പ്യൻ കൂടിയായ സിന്ധു തോൽവി വഴങ്ങിയിയത്. സ്കോർ 17-21, 13-21.
തീർത്തും ഏകപക്ഷീയമായ പ്രകടനമായിരുന്നു തായ് സു യിങ്ങ് മത്സരത്തിലുടനീളം കാഴ്‌ചവെച്ചത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും സിന്ധുവിനെ മുന്നേറാൻ തായ്‌പേയ് താരം അനുവദിച്ചില്ല. അതേസമയം തായ് സു യിങ്ങിനോടായി വിവിധ ടൂർണമെന്‍റുകളിൽ സിന്ധു നേരിടുന്ന തുടർച്ചയായ അഞ്ചാമത്തെ പരാജയമാണിത്.
തോൽവിയോടെ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആറാം മെഡൽ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് സിന്ധുവിന് നഷ്‌ടമായത്. എന്നാൽ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിൽ ആദ്യ ഏഴ് അവസരങ്ങളിലും തുടർച്ചയായി ക്വാർട്ടറിൽ കടക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാൻ സിന്ധുവിന് സാധിച്ചു.
ALSO READ:Alexis Sanchez: അലക്‌സി സാഞ്ചെസ് ബാഴ്‌സയിലേക്ക്? അഗ്യൂറോക്ക് പകരക്കാരനായി എത്തിയേക്കുമെന്ന് റിപ്പോർട്ട്
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ 2019ൽ സിന്ധു സ്വർണം സ്വന്തമാക്കിയിരുന്നു. 2017ലും 2018ലും വെള്ളിമെഡൽ നേടിയ താരം 2013ലും 2014ലും വെങ്കലം കരസ്ഥമാക്കിയിരുന്നു.