വേഗതയുടെ രാജാക്കന്മാർ ഫോർമുല വണ്ണിന്‍റെ പുതിയ സീസണായിതയ്യാറെടുക്കുന്നു. മാർച്ച് 17 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീയിലൂടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടൺ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോൾ അഞ്ചാം കിരീടം എന്ന ലക്ഷ്യവുമായാണ് സെബാസ്റ്റ്യൻ വെറ്റലെത്തുക.
21 ഗ്രാൻഡ് പ്രീകളുള്ള സീസണില്‍ തീപാറുന്ന പോരാട്ടങ്ങളാണ് നടക്കുക. ഇത്തവണ മെച്ചപ്പെട്ട സാങ്കേതിക മികവുള്ള മെഴ്സിഡസിന്‍റെ വാഹനവുമായാണ് ഹാമില്‍ട്ടൺ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം നേടിയ ഹാമില്‍ട്ടൺ ഇത്തവണ കിരീടം നിലനിർത്തിയാല്‍ ഏറ്റവും കൂടുതല്‍ ഫോർമുല വൺ കിരീടം നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും. ഏഴ് കിരീടങ്ങളുള്ള മൈക്കിൾ ഷുമാക്കറാണ് ഒന്നാം സ്ഥാനത്ത്.