കേരളം

kerala

ETV Bharat / sitara

ശിവകാമിയുടെ ജീവിതം വെള്ളിത്തിരയിൽ ; യൗവ്വനകാലം അവതരിപ്പിക്കാൻ വാമിഖ - നെറ്റ്ഫ്ലിക്സ്

ആനന്ദ് നീലകണ്ഠന്‍റെ "ദി റൈസ് ഓഫ് ശിവകാമി" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

wamiqa gabbi  wamiqa gabbi acts in netflix series as sivakami  sivakami  netflix  netflix series  baahubali  ramya krishnan  ദി റൈസ് ഓഫ് ശിവകാമി  ആർ.എസ് രാജമൗലി  ബാഹുബലി  രമ്യ കൃഷ്ണൻ  ശിവകാമി  നെറ്റ്ഫ്ലിക്സ്  വാമിഖ ഗബ്ബി
ശിവകാമിയുടെ ജീവിതം വെള്ളിത്തിരയിൽ

By

Published : Jul 5, 2021, 8:32 PM IST

ആർ.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ബാഹുബലിയും ദേവസേനയും കട്ടപ്പയുമൊക്കെ സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ബുദ്ധിയും ആജ്ഞാശക്തിയുമുള്ള ധീരയായ ദേവമാത ശിവകാമിയെയും സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു. ശിവകാമിയുടെ കഥാപാത്രത്തെ അതിഗംഭീരമായാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്.

ശക്തയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി സീരിസ് ഒരുക്കുകയാണ് നെറ്റ്ഫ്ലിക്സ്. മലയാളി ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് മലയാളി മനസ് കീഴടക്കിയ പഞ്ചാബി താരം വാമിഖ ഗബ്ബിയാണ് ശിവകാമിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. ആനന്ദ് നീലകണ്ഠന്‍റെ "ദി റൈസ് ഓഫ് ശിവകാമി" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

Also Read: ഗോള്‍ഡന്‍ പാമിനായി മാറ്റുരയ്ക്കാന്‍ 23 ചിത്രങ്ങള്‍; കാനിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും

ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിനൊപ്പം രാജമൗലിയും പ്രസാദ് ദേവനിനിയും നിർമാണത്തിൽ പങ്കാളികളാകുന്നുണ്ട്.

മത്സര ബുദ്ധിയും പ്രതികാര ചിന്തയുമുള്ള പെൺകുട്ടിയിൽ നിന്നും ബുദ്ധിമതിയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്ര അവതരിപ്പിക്കുന്ന സീരീസിന്‍റെ ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്.

ABOUT THE AUTHOR

...view details